1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2011

രാവിലെ ചായ കുടിച്ചിട്ടുള്ള ദിനാരംഭം മലയാളികളുടെ ശീലമാണ്.ചായ അലസമായ ഒരു ദിവസത്തില്‍ ഉണര്‍ത്തി വിടുന്ന ഉന്മേഷം നമുക്ക് എല്ലാവര്‍ക്കുമറിയാം അത് കൊണ്ടാണ് നൂറ്റാണ്ടുകളായി ചായ മനുഷ്യന്റെ ഏറ്റവും ഇഷ്ടപെട്ട പാനീയമായി നിലകൊള്ളുന്നത്.ചായയുടെ ആരോഗ്യമൂല്യങ്ങള്‍ ഇപ്പോഴും പലര്‍ക്കും അജ്ഞാതമാണ്.ഇന്ന്” ലോകചായദിന”ത്തില്‍ ചായയുടെ പത്തു ഗുണങ്ങള്‍ നമുക്ക് അറിയാം.

ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നു

ദിവസവും മൂന്നു കപ്പു ചായ കുടിക്കുന്നത് ധാരാളം വെള്ളം കുടിക്കുന്നതിനു പകരമാകും. യുറോപ്യന്‍ ജേര്‍ണല്‍ ഓഫ് ക്ലിനികല്‍ ന്യൂട്രിഷ്യന്‍ പഠനം തകര്‍ക്കുന്നത് ചായ നിര്‍ജലീകരിക്കും എന്ന പൊതു വിശ്വാസത്തെയാണ്. പലരും ഇന്നും വിശ്വസിക്കുന്നത് ചായ ജലാംശം നഷ്ട്ടപെടുതും എന്നാണെങ്കിലും സത്യത്തില്‍ ജലാംശം നിലനിര്‍ത്തുകയാണ് ചായ ചെയ്യുന്നത്. മാത്രവുംമല്ല ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഒക്സിടെന്റ്സ്‌ കോശത്തിന്റെ നാശത്തിനു കാരണമാകാവുന്ന ആന്റി റാഡിക്കല്സിനെ നിര്‍വീര്യമാക്കുന്നു.

ഹൃദയാഘാതത്തില്‍ നിന്നും മറ്റ് ഹൃദയ സംബന്ധഅസുഖങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു

മൂന്നോ നാലോ കപ്പു ചായ ദിവസം കുടിക്കുന്നത് ഹൃദയ സംബന്ധമായ അസുഘങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നു.പതിമൂന്നു വര്‍ഷത്തെ നേതര്‍ലണ്ടിലെ പഠനം പറയുന്നത് ഹൃദയ വാല്‍വിലെ പ്രശ്നങ്ങള്‍ 45% ചായക്ക് കുറയ്ക്കുവാന്‍ സാധിക്കും എന്നാണു.മൂന്നുമുതല്‍ ആറു ഗ്ലാസ് ചായ കുടിക്കുന്നത് ഹൃദയാഘാത സാധ്യത 21% കുറയ്ക്കും.ചായയില്‍ അടങ്ങിയിട്ടുള്ള ഫ്ലാവനോയ്ട് ഹൃദയത്തിലെ രക്തകുഴലുകളെ അയയുവാന്‍ സഹായിക്കുന്നു.

അര്‍ബുദത്തിനെതിരെ

ചായയില്‍ അടങ്ങിയ ആന്റി ഒക്സിടെന്റ്സ്‌ ചില അര്ബുതങ്ങളെ ചെറുക്കുന്നു.ഒവാര്യന്‍ കാന്‍സര്‍ വരുവാനുള്ള സാധ്യത ദിവസവും ഒരു കപ്പു ചായയില്‍ തളച്ചിടാവുന്നത്തെ ഉള്ളൂ. സ്തനാര്‍ബുദം വരുവാനുള്ള സാധ്യത 37% കുറയ്ക്കുവാന്‍ ചായക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അമ്പതു വയസ്സിനു താഴെയുള്ളവരില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.

പല്ലുകള്‍ സംരക്ഷിക്കുന്നു

മധുരം ഉപയോഗിക്കാത്ത ചായ പല്ലുകള്‍ക്ക് അത്യുത്തമെന്നു.ചായയിലെ ഫ്ലൂരോയിട്സ്,ടാനിന്‍ തുടങ്ങിയവ ബാക്ടീരികളെ നശിപ്പിക്കും.

എല്ലുകള്‍ക്ക് ബലം

ചായ കുടിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ പത്തു വര്ഷം അധികം ബലമുള്ള എല്ലുകള്‍ ലഭിക്കുന്നു. പക്ഷെ ഇത് നമ്മുടെ മറ്റ്ജീവിത രീതികളെ താരതമ്യം ചെയ്യുമ്പോള്‍ ചായ കുടിക്കുന്നവരുടെ എല്ലിനു ബലകൂടുതല്‍ കാണാന്‍ സാധിക്കുന്നുണ്ട്.

പ്രതിരോധ ശക്തി

ചായയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ രോഗ സംക്രമാനത്തെ ചെറുക്കും. അത് വഴി ശരീരത്തിന് മികച്ച രോഗ പ്രതിരോധ ശേഷി ലഭിക്കും.

കലോറിവിമുക്തം

മധുരം ചേര്‍ക്കാത്ത ചായയില്‍ കലോറി ഇല്ലാത്തതിനാല്‍ അത് ഭാരം വര്ദ്ധിപ്പിക്കുകയില്ല.മധുരവും പാലും ചേര്‍ക്കാത്ത ചായ കലോറി വിമുകതമാണ്. മാത്രവുമല്ല അത് ശരീരത്തിലെ കൊഴുപ്പിനെ സംശ്ലെഷിപ്പിക്കുന്നു അത് വഴി അമിത ഭാരം കുറയുവാന്‍ കാരണമാക്കുന്നു.

പ്രമേഹത്തിനെതിരെ സംരക്ഷണം

മൂന്നോ നാലോ കപ്പു ചായ ദിവസവും കഴിക്കുന്നത്‌ ഇരുപത്തി അഞ്ചു ശതമാനം വരെ ടൈപ്പ്‌ 2 പ്രമേഹ രോഗം കുറയ്ക്കുവാന്‍ സഹായിക്കുന്നു.നാല്പതു വയസ്സിനു ശേഷമാണ് ഇത്തരതിലില്ല പ്രമേഹരോഗം വരുവാനുള്ള സാധ്യത.ആ സമയത്ത് ശരീരത്തിന്റെ ഇന്‍സുലിന്‍ ഉത്പാദനം കുരയുന്നതിനാലാണ് പ്രമേഹരോഗം വരുന്നത് എന്നാല്‍ ചായയില്‍ അടങ്ങിയ കഫീന്‍,മഗ്നീഷ്യം,ആന്റി ഒക്സിടന്റ്സ്‌ എന്നിവ ഇന്‍സുലിന്റെ പ്രവര്‍ത്തനം ശരിയാകുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു

ജീവികളുടെ പോഷണം കൂട്ടുന്നു

ഗ്രീന്‍ ടി പോഷണ വേഗം വര്‍ദ്ധിപ്പിച്ചു ശരീരത്തിലെ കൊഴുപ്പ് പെട്ടെന്ന് അലിയിപ്പിക്കുന്നു. ദിവസവും മൂന്നോ നാലോ കപ്പു ച്ചയായാണ് ഇതിനാവശ്യം.

മനക്ലേശം കുറയ്ക്കുന്നു

ചായക്ക് മാനസിക സമ്മര്‍ദം കുറയ്ക്കുവാന്‍ സാധിക്കും. ചായയില്‍ അടങ്ങിയ രാസഘടകങ്ങള്‍ മനുഷ്യന്റെ വ്യാകുലത കുറയ്ക്കുവാന്‍ സാധിക്കും എന്നും 25% ത്തോളം മാനസിക സമ്മര്‍ദം കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.