സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല, മിത്രങ്ങളാണ്, പൗരോഹിത്യ ഭരണത്തില്‍പ്പെട്ട് കഴിയുന്ന ഭാഗ്യമില്ലാത്തവരാണ് നിങ്ങള്‍,’ ഇറാന്‍ ജനതക്കായി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വീഡിയോ സന്ദേശം. ഇറാന്‍ ഭരണകൂടത്തിന്റെ ഭീഷണി തടയുന്നതു സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കി.
ഇസ്രായേലിനെ സംഹരിക്കണമെന്ന് ആഹ്വാനംചെയ്ത ഇറാന്‍ സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ഭീഷണിയാണെന്നും നെതന്യാഹു ആരോപിച്ചിരുന്നു. ”ഞങ്ങള്‍ നിങ്ങളുടെ മിത്രമാണ് ശത്രുവല്ല. ഇറാന്‍ ഭരണാധികാരികള്‍ക്ക് ആക്രമണസ്വഭാവവമാണ്, ജനങ്ങള്‍ സ്‌നേഹനിര്‍ഭരരും. നിങ്ങള്‍ക്ക് അഭിമാനിക്കാന്‍ ഒരു പ്രൗഢചരിത്രമുണ്ട്. സമ്പന്നമായ സാംസ്‌കാരിക പൈതൃകമുണ്ട്. നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ പൗരോഹിത്യ ഭരണത്തിന്റെ ബന്ധനത്തില്‍ കഴിയുകയാണ്,’ നെതന്യാഹു പറയുന്നു.
ഇസ്രായേല്‍ നിരന്തരം വിമര്‍ശനമുന്നയിച്ച ഇറാന്റെ ആണവ കരാര്‍ റദ്ദാക്കുമെന്ന് അധികാരം ഏറ്റെടുക്കുന്നതിനുമുമ്പ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതിനിടെ കിഴക്കന്‍ ജറുസലേമിലെ പലസ്തീന്‍ മേഖലയില്‍ ജൂത കുടിയേറ്റക്കാര്‍ക്ക് നൂറിലധികം വീടുകള്‍ നിര്‍മിക്കാന്‍ ഇസ്രയേല്‍ അനുമതി നല്‍കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കി. അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെയാണ് ഇസ്രായേലിന്റെ പുതിയ നീക്കം.
ഇസ്രയേലിന്റെയും ഡോണള്‍ഡ് ട്രംപിന്റെയും താത്പര്യങ്ങള്‍ക്കു വിരുദ്ധമായായിരുന്നു ഒബാമ ഭരണകൂടം അമേരിക്കയുടെ വീറ്റോ അധികാരം ഉപയോഗിക്കാതിരുന്നതിനാല്‍ കിഴക്കന്‍ ജറുസലേമില്‍ ഇസ്രയേല്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് കഴിഞ്ഞ ഡിസംബറില്‍ യുഎന്‍ രക്ഷാസമിതിയിലെ പ്രമേയം പസാക്കിയിരുന്നു.
തുടര്‍ന്ന് അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ബന്ധം ഉലഞ്ഞെങ്കിലും ജനുവരി 20നു ശേഷം യുഎന്നിലുള്‍പ്പെടെ കാര്യങ്ങള്‍ വിത്യസ്തമായിരിക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്യുയ്തിരുന്നു. ട്രംപിന്റെ ട്രീറ്റ് ഇസ്രയേല്‍ ആഘോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ജറുസലേമിനെ വിഭജിക്കാതെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ട്രംപ് പ്രചാരണ വേളയില്‍ പ്രസ്താവിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല