പ്രമുഖ വസ്ത്രക്കമ്പനിയായ ബെനിട്ടണ്‍ മാര്‍പാപ്പയെയും ഈജിപ്ത് ഇമാമിനെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദപരസ്യം പിന്‍വലിച്ചു. വത്തിക്കാനില്‍ നിന്നും വിശ്വാസികളില്‍ നിന്നുമുണ്ടായ കടുത്ത എതിര്‍്പ്പിനെത്തുടര്‍ന്നാണ് കമ്പനി പരസ്യം പിന്‍വലിച്ചത്.
മാര്‍പാപ്പയും ഇമാമും ചുംബിക്കുന്ന രീതിയിലാണ് പരസ്യചിത്രം തയ്യാറാക്കിയിരുന്നത്. ആഗോളതലത്തില്‍ മതവൈരമില്ലാത്ത സ്‌നേഹം എന്ന ലക്ഷ്യത്തോടെയാണ് അണ്‍ഹേറ്റ്(Unhate)എന്ന് പേരിട്ട പരസ്യം തയ്യാറാക്കിയതെന്ന് ബെനിട്ടണ്‍ അധികൃതര്‍ പറയുന്നു.
എന്നാല്‍ വത്തിക്കാന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് പരസ്യം പിന്‍വലിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി. പരസ്യങ്ങള്‍ക്കായി ബെനിട്ടണ്‍ ഇതിന് മുമ്പും ലോകപ്രശസ്തരായ വ്യക്തികളുടെ ഫോട്ടോകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഒബാമ, ഹ്യൂഗോ ഷാവേസ്, ബെഞ്ചമിന്‍ നെതന്യാഹു, മെഹുമൂദ് അബ്ബാല് തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങള്‍ പരസ്യത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
മാര്‍പ്പാപ്പും ഇമാമും ചുംബിക്കുന്നരീതിയില്‍ കൃത്രിമമായി തയ്യാറാക്കിയ ഫോട്ടോയാണ് പരസ്യത്തിനായി ഉപയോഗിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല