സ്വന്തം ലേഖകൻ: ഗ്ഡെബുർഗ് ഓട്ടോ വോൺ ഗ്യൂറിക്ക് യൂണിവേഴ്സിറ്റിയിലെ ബയോമെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി രവിശങ്കറിനെ (27) ബർലിൻ മെയിൻ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. 2022ലാണ് ജർമനിയിൽ എത്തിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി വീട്ടിൽ വിളിച്ച് ബർലിനിലേക്ക് പോകുകയാണെന്ന് രവിശങ്കർ അറിയിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴും വിളിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാതായപ്പോൾ സഹപാഠികളെ ബന്ധപ്പെട്ടെങ്കിലും കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം സ്ഥിരീകരിച്ചത്.
പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു. റിട്ട. ഡിഇഒ പി.സി. മോഹനന്‍റെയും ഐഡിയൽ പബ്ലിക് സ്കൂൾ അധ്യാപിക ഒ.പി. ജയശ്രീയുടെയും മകനാണ്.
യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാർഥികളുമായി അടുപ്പം പുലർത്തിയിരുന്നില്ലെന്ന് സഹപാഠികൾ പറഞ്ഞു. മുൻപ് കേരളത്തിലെ ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്നു. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല