നടികളും വേശ്യകളും അടക്കം 30 പെണ്‍കുട്ടികളെയാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണി തന്റെ സ്റ്റാഫിലേക്ക് നിയോഗിച്ചത്! എന്തിനെന്നോ? തന്റെ സ്വകാര്യ പാര്‍ട്ടികള്‍ ആഘോഷമാക്കുന്നതിന്. ഇവരില്‍ ചിലര്‍ നടികളാണ്. സംഗതി പുറത്തുകൊണ്ടുവന്നിരിക്കുന്ന് ഇറ്റലിയിലെ ഒരു അന്വേഷണ സംഘമാണ്. രണ്ടു വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ബെര്‍ലുസ്കോണിയുടെ തനിനിറം പുറത്തുകൊണ്ടുവന്നതെന്നും സംഘം അറിയിച്ചു. ഇതിനായി അദ്ദേഹത്തിന്റെ പതിനായിരത്തോളം സംഭാഷണങ്ങളും ടെലിഫോണ്‍ കോളുകളും പരിശോധനയ്ക്ക് വിധേയമാക്കി.
വേശ്യകളുമായി രാത്രി ചെലവഴിച്ചതിനു ശേഷം അവരുടെ പ്രകടനത്തെ വിലയിരുത്തി ബെര്‍ലുസ്കോണി അഭിപ്രായപ്പെടുന്ന സംഭാഷണവും ഇതില്‍ ഉള്‍പ്പെടുന്നു. പ്രൊഫഷണല്‍ വേശ്യകളല്ലാത്തവര് പലരും പണവും മറ്റു പല സമ്മാനങ്ങളും സ്വീകരിച്ചാണ് ബെര്‍ലുസ്കോണിയുടെ ഇംഗിതത്തിന് വഴങ്ങിയിരുന്നത്. ബെര്‍ലുസ്കോണിക്ക് ‘സൗകര്യം’ ഒരുക്കി നല്കിയ എട്ടു പേര്‍ക്കെതിരേ നടപടി എടുക്കണമെന്നാണ് ഇപ്പോള്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. റോം, മിലാന്, സര്‍ദിനിയ എന്നിവിടങ്ങളിലുള്ള ഔദ്യോഗിക വസതികളില്‍ 2008നും 2009നും ഇടയിലാണ് ‘ഇടപാടുകള്‍’ നടന്നത്.
പെണ്‍കുട്ടികളില്‍ ചിലര്‍ ലാറ്റിനമേരിക്കയില്‍നിന്നും കിഴക്കന്‍ യൂറോപ്പില്‍നിന്നുമാണ്. ഒപ്പം ശയിക്കുന്നതിന് ഇറ്റാലിയന്‍ നടി മനുവേല അര്കുരിക്ക് ബെര്‍ലുസ്കോണി നല്കിയ വാഗ്ദാനം സാന്‍ റെമോ മ്യൂസിക്കല്‍ ഫെസ്റ്റിവലിന്റെ ആതിഥേയയാക്കാമെന്നാണ്. പട്രീഷിയ ഡി’ അഡാരിയോ എന്ന വേശ്യ, ലൊവാന വിസന് എന്ന റൊമാനിയന്‍ ഷോ ഗേള്‍, അടിവസ്ത്ര മോഡല്‍ ഫ്രാന്‍സെസ്ക ലന എന്നിവരുമായി ബെര്‍ലുസ്കോണി ‘ഇടപാടുകള്‍’ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സാറ ടൊമാസി, ബര്‍ബറ ഗ്യുറ, ബാര്‍ബറ മൊണ്ടേറിയല് എന്നീ ഷോ ഗേളുകളുടെയും പേര് പരാമര്‍ശിക്കുന്നുണ്ട്.
എന്നാല്‍ ആരോപണങ്ങളെല്ലാം പതിവുപോലെ ബെര്‍ലുസ്കോണി നിഷേധിക്കുകയാണ്. പണം നല്കി ലൈംഗിക സംതൃപ്തി നേടുന്നത് എന്തിനാണെന്ന് തനിക്കു മനസിലാകുന്നില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ചോര്‍ത്തിയ ഫോണ്‍ സംഭാഷണങ്ങളും മറ്റും തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ബെര്‍ലുസ്കോണിയുടെ നിയമസംഘം. എന്തായാലും ആരോപണങ്ങള്‍ കൊഴുക്കുമ്പോഴും ഇറ്റലിയന്‍ പ്രധാനമന്ത്രി അതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടില്‍ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം കന്യാസ്ത്രീകളുടെ വസ്ത്രം ധരിപ്പിച്ചു മാദക നൃത്തം നടത്തി ബെര്‍ലുസ്കോണി എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല