സ്വന്തം ലേഖകന്‍: മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിക്ക് കൈക്കൂലി കേസില്‍ മൂന്നു വര്‍ഷം തടവ്. 2006 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും മാധ്യമ വ്യവസായ പ്രമുഖനുമായ ബെര്‍ലുസ്‌ക്കോണി 2006, 2008 കാലത്ത് ഒരു സെനറ്റര്‍ക്ക് കൈക്കൂലി കൊടുത്ത് സ്വാധീനിച്ചു എന്നാണ് കേസ്. കേസില്‍ നേപ്പിള്‍സ് കോടതി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് ബെര്‍ലുസ്‌ക്കോണിക്ക് വിധിച്ചത്.
എന്നാല്‍ 78 കാരനായ ബെര്‍ലുസ്‌ക്കോണിക്ക് നിയമങ്ങളുടെ പരിമിതി കാരണം ശിക്ഷ ലഭിക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. ഇറ്റാലിയന്‍ സെനറ്ററായിരുന്ന സെര്‍ജിയോ ദെ ഗ്രിഗോറിയക്ക് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന റൊമനോ പ്രോഡിയുടെ കൂട്ടുമുന്നണിയില്‍ നിന്ന് രാജിവെക്കാനാണ് ഇടനിലക്കാരനിലൂടെ കൈക്കൂലി നല്‍കിയത് എന്നാണ് ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല