ബര്‍മിംഗ്ഹാം: യുകെയിലെ കത്തോലിക്കാ സഭയ്ക്ക് അത്ഭുതമായി മാറുകയാണ് ബര്‍മിംഗ്ഹാമില്‍ എല്ലാ രണ്ടാം ശനിയാഴ്ചയും ഫാ: സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍. രണ്ടായിരത്തിനടുത്ത് കേരള കത്തോലിക് വിശ്വാസികള്‍ അതില്‍ അഞ്ഞൂറില്‍ അധികം കുട്ടികള്‍ ഓരോ തവണയും പുതുതായി വരുന്നവര്‍ നൂറിലധികവും. രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് പങ്കെടുത്ത എല്ലാവരും സംബന്ധിക്കുകയാണെങ്കില്‍ പതിനായിരത്തിലധികം വിശ്വാസികള്‍ക്ക് ഒരുമിച്ചു കൂടുവാനുള്ള സ്ഥലം അന്വേഷിക്കണം.
ഫാ: സോജി ഓലിക്കലിന്റെ വാക്കുകള്‍ പോലെ ദൈവം ഓരോ തവണയും സിറ്റിംഗ് കപ്പാസിറ്റിക്ക് മാത്രമേ അയക്കത്തുള്ളൂ. യുകെയിലെ മാത്രമല്ല യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വിശ്വാസികള്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് വരുവാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച അയര്‍ലാന്‍ഡില്‍ നിന്നും വിശ്വാസികള്‍ കണ്‍വെന്‍ഷന് എത്തിയിരുന്നു.
ആരാധാനയുടെ സമയത്ത് ലഭിക്കുന്ന അനുഗ്രഹങ്ങളുടെയും രോഗ ശാന്തിയുടെയും അത്ഭുതങ്ങളുടെയും സാക്ഷ്യത്തിന് നിരവധി വ്യക്തികളാണ് ഓരോ തവണയും മുന്നോട്ടു വരുന്നത്. വ്യത്യാസമില്ലാതെ പരസ്പര മത്സരമില്ലാതെ എല്ലാവരും ഏക മനസ്സായി മനമുരുകി പ്രാര്‍ത്തിക്കുക വഴി മനസ്സുകള്‍ വിനീതമാകുകയാണ്.
പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന പ്രത്യേക വേദ പാഠങ്ങള്‍ വഴി ലൌകികസുഖങ്ങള്‍ക്ക് അനുരൂപരായി ജീവിക്കാതെ പൈതൃകവും സംസ്കാരവും കാത്തു പരിപാലിച്ച് വളര്‍ന്നു വരുവാന്‍ ഉപകരിക്കപ്പെടുന്നത് കണ്‍വെന്‍ഷന്റെ പ്രത്യേകതയാണ്.
നൂറില്‍ താഴെ വിശ്വാസികളാല്‍ തുടക്കമിട്ട് വിശ്വാസ ബാഹുല്യം നിമിത്തം വിവിധ വേദികളാല്‍ മാറ്റപ്പെട്ട രണ്ടാം ശനിയാഴ്ച കണ്‍വെന്ഷനില്‍ ബെതെല്‍ കണ്‍വെന്‍ഷന്‍ സെന്ററും നിറഞ്ഞു കവിഞ്ഞു. ഇതിലും വലിയ വേദിയിലേക്ക് കണ്‍വെന്‍ഷന്‍ മാറ്റപ്പെട്ടാല്‍ അതിശയോക്തിയില്ല. അടുത്ത കണ്‍വെന്‍ഷന്‍ ഒക്റ്റോബര്‍ എട്ടിന്
BETHEL CONVENTION CENTRE
KELVIN WAY
B707JW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല