നോര്‍ത്ത് ഫീല്‍ഡ് സെന്റ് തോമസ് കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം ഏഴാം തീയ്യതി മുതല്‍ പതിനാറാം തീയ്യതി വരെ ദശദിന ജപമാല നടത്തുന്നു.ഔര്‍ ലേഡി ആന്‍ഡ് സെന്റ് ബ്രിഡ്‌ജിത്ത് ചര്‍ച്ചില്‍ എല്ലാ ദിവസവും വൈകുന്നേരം ആറ് മുതല്‍ ഏഴു വരെയാണ് ജപമാല .
പതിനൊന്നാം തീയതി നടക്കുന്ന ജപമാലയില്‍ മാണ്ട്യ ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് പങ്കെടുക്കും.അന്നേ ദിവസം വൈകിട്ട് അഞ്ചരയ്ക്ക് കൊന്ത ആരംഭിക്കുന്നതും തുടര്‍ന്ന് പിതാവിന്‍റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. സമാപന ദിവസമായ പതിനാറാം തീയതി വൈകിട്ട് നാലു മണിക്ക് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും.തുടര്‍ന്ന് ഫാ: ജോമോന്‍ തൊമ്മാനയുടെ മുഖ്യ കാര്‍മികത്വത്തില്‍ വി കുര്‍ബ്ബാന,ലദീഞ്ഞ്, പ്രദക്ഷണം എന്നിവ ഉണ്ടായിരിക്കും. ഏവരെയും തിരുക്കര്‍മ്മങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പള്ളിയുടെ വിലാസം
OUR LADY AND ST BRIGID CATHOLIC CHURCH
63,FRANKLE ROAD
NORTHFIELD
BIRMINGHAM
B315AB
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല