ബര്‍മിംഗ്ഹാം: കഴിഞ്ഞ ദിവസം ഐഫോണ്‍ മോഷ്ടിച്ച് കടന്നു കളഞ്ഞ കള്ളനെ അസാമാന്യ ധൈര്യം കാണിച്ച് തന്ത്രപരമായി പോലീസിനെ സഹായിച്ചുകൊണ്ട് പിടിപ്പിച്ച ബര്‍മിംഗ്ഹാമിനടുത്തുള്ള യാര്‍ഡ്‌ലിയില്‍ താമസിക്കുന്ന റജിക്ക് വെസ്റ്റ് മിഡ്ലാന്റ് പോലീസിന്റെ അഭിനന്ദനം. അര്‍ദ്ധരാത്രി കുടുംബസമേതം മുകളിലത്തെ നിലയില്‍ ഉറങ്ങി കിടക്കുമ്പോള്‍ ബെഡ്‌റൂമില്‍ കണ്‍മുന്‍പില്‍ മോഷ്ടാവ് ടോര്‍ച്ചുമായി അലമാര പരിശോധിക്കുന്നത് കാണുകയായിരുന്നു എന്നു റജി പറഞ്ഞു.
താഴത്തെ നിലയിലുണ്ടായിരുന്ന ബാഗുകള്‍ എല്ലാം അരിച്ചു പെറുക്കിയ ശേഷമാണ് കള്ളന്‍ മുകളില്‍ എത്തിയത്. ഉറക്കത്തിനിടയില്‍ കണ്ണ് തുറന്ന റെജിയുടെ ഭാര്യ കണ്ടത് മുന്നില്‍ നില്‍ക്കുന്ന കള്ളനെ ആയിരുന്നു. ആദ്യം ഭര്‍ത്താവാണെന്ന് കരുതിയെങ്കിലും പിന്നീട് കള്ളന്‍ ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കള്ളന്‍ വെടിവെക്കുമെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്നു പകച്ചു പോയെങ്കിലും മനോധൈര്യം വീണ്ടെടുത്ത അവര്‍ ഉച്ചത്തില്‍ നിലവിളിക്കുകയായിരുന്നു.
നിലവിളി കേട്ട് പകച്ചുപോയ മോഷ്ടാവ് കയ്യില്‍ കിട്ടിയ ഐഫോണുമായി കടന്നു കളഞ്ഞെങ്കിലും ഈ ഐ ഫോണ്‍ തന്നെ കള്ളന് പാരയായി. കള്ളനെ പിടിക്കാന്‍ ഐഫോണിന്റെ ട്രാക്കിംഗ് സംവിധാനം കമ്പ്യൂട്ടറിലൂടെ ഉപയോഗപ്പെടുത്തുകയായിരുന്നു. വീട്ടില്‍ ഒളിച്ചിരുന്ന മോഷ്ടാവിനെ വീട് വളഞ്ഞു തൊണ്ടി സാധനം സഹിതം പോലീസ് പിടികൂടുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല