സ്വന്തം ലേഖകന്‍: ബര്‍മുഡ ത്രികോണത്തിന്റെ രഹസ്യം കണ്ടെത്തിയെന്ന അവകാശവാദവുമായി ഗവേഷകര്‍. എയര്‍ബോംബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസമാണ് കപ്പലുകളുടെയും, വിമാനങ്ങളുടേയും ദുരൂഹമായ അപ്രത്യക്ഷമാകലിന് കാരണം എന്നാണ് വിശദീകരണം. കാലാവസ്ഥ നിരീക്ഷകന്‍ റാന്റി സെര്‍വേണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിനു പിന്നില്‍.
170 എംപിഎച്ച് വേഗതയുള്ള കാറ്റാണ് ഈ മേഘങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുന്നത്. ഇതിന് കപ്പലുകളെയും ചെറുവിമാനങ്ങളെയും കടലില്‍ മുക്കുവാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വടക്കേ അമേരിക്കയുടെ ഫ്‌ളോറിഡാ തീരത്തു നിന്ന് തെക്ക് ക്യൂബ, പ്യൂട്ടോറിക്ക, ബര്‍മുഡ ദ്വീപുകള്‍ എന്നിവയുടെ മധ്യത്തില്‍ സ്ഥിതിചെയ്യുന്ന ബര്‍മുഡ ത്രികോണത്തില്‍ ഇതുവരെ 75 വിമാനങ്ങളും, നൂറോളം കപ്പലുകളും ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.
ഹെക്‌സഗണല്‍ രൂപത്തിലാണ് ഈ മേഘങ്ങള്‍ എന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ഈ മേഘങ്ങളുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ വളരെ ഭീകരമാണെന്നാണ് റാന്റി സെര്‍വേണി പറയുന്നു. ഇത്തരത്തിലുള്ള മേഘങ്ങള്‍ക്ക് എയര്‍ബോംബ് ഉണ്ടാക്കാന്‍ സാധിക്കുമെന്നും, ഇവ കൂടുതലായി ബര്‍മുഡ ട്രിയാങ്കിളിന് അടുത്ത് കാണുന്നതാണ് അപകടങ്ങള്‍ക്ക് കാരണമെന്നുമാണ് അനുമാനം.
ആകാശത്ത് ഈ മേഘങ്ങള്‍ മൂടുന്നതോടെ ഹാരിക്കെയ്ന്‍ രീതിയിലുള്ള ചുഴലിക്കാറ്റ് ഉണ്ടാകുന്നു. ഇതാണ് കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല