ടോമിച്ചന്‍ കൊഴുവനാല്‍
ബേസിംഗ് സ്റോക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും ഇടവകദിനാഘോഷവും 2012 മേയ് 11, 12 തീയതികളില്‍ ആഘോഷപൂര്‍വമായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. ആയതിലേക്ക് വിശ്വാസികളേവരും പ്രാര്‍ഥനയോടും ഒരുക്കത്തോടുംകൂടെവന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍തൃനാമത്തില്‍ ക്ഷണിക്കുന്നു.
11ന് വൈകിട്ട് 5.30ന് കൊടി ഉയര്‍ത്തുന്നതോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് തുടക്കംകുറിക്കും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥന, സുവിശേഷപ്രസംഗം, സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ഭക്തിഗാനമേള, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
12ന് രാവിലെ ഒന്‍പതിന് പ്രഭാത പ്രാര്‍ഥന തുടര്‍ന്ന് വി. കുര്‍ബാന, ധൂപപ്രാര്‍ഥന, കൈമുത്ത്- അപ്പവും കോഴിയും നേര്‍ച്ച, ദേശത്തെ ആശീര്‍വദിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചസദ്യ, ലേലം, കൊടിയിറക്ക് തുടങ്ങിയ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് 07961785688, ജോസഫ് (ട്രസ്റി) 07723624626, ജിബു (സെക്രട്ടറി) 07515273912, ജോമോന്‍ 07944397832, ഷിബി 07825169330
പള്ളിയുടെ വിലാസം:Good Shephered Church, Winklebury Way, Basingstoke, RG23 8BU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല