സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും മികച്ച പാചകക്കാരന്‍ അന്തരിച്ചു, ആത്മഹത്യയെന്ന് സൂചന. ലോകത്തിലെ ഏറ്റവും മികച്ച ഷെഫ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെനോയ്റ്റ് വയോലിയരാണ് ആരാധകരെ ഞെട്ടിച്ച് യാത്രയായത്. 44 വയസ്സായിരുന്നു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്വന്തം വീട്ടില്‍ വെടിയേറ്റ നിലയില്‍ വയോലിയരെ കണ്ടത്തെുകയായിരുന്നു. വയോലിയര്‍ സ്വയം വെടിവെച്ചതാണെന്നാണ് സ്വിസ് പൊലീസിന്റെ നിഗമമനം. ലൂസിയാനക്കടുത്ത് റസ്റ്റാറന്റ് നടത്തി വരുകയായിരുന്നു.
ലോകത്തിലെ മികച്ച 1000 റസ്റ്റോറന്റുകളില്‍ ഒന്നായാണ് ഈ മൂന്നുനില റസ്റ്റാറന്റ് അറിയപ്പെട്ടിരുന്നത്. പാരിസില്‍ ജനിച്ച വയോലിയര്‍ 2012 ലാണ് ഭാര്യക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറിയത്. തുടര്‍ന്ന് റസ്റ്റോറന്റ് തുടങ്ങുകയും തന്റെ രുചികളിലൂടെ പ്രശസ്തിയിലേക്ക് ഉയരുകറ്റും ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല