1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2024

സ്വന്തം ലേഖകൻ: സൗദിയുടെ ചെലവ് കുറഞ്ഞ എയർലൈൻ ഫ്ലൈനാസ് തുടർച്ചയായി രണ്ടാം വർഷവും സ്‌കൈട്രാക്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ ചെലവ് കുറഞ്ഞ എയർലൈൻ എന്ന പദവി സ്വന്തമാക്കി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ, എയർപോർട്ട് അവലോകന കൺസൾട്ടൻസിയായ സ്‌കൈട്രാക്‌സിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരമാണിത്.

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ വിമാനക്കമ്പനിയെന്ന പദവിയും ഫ്ലൈനാസ് നിലനിർത്തി. ലണ്ടനിൽ നടന്ന സ്‌കൈട്രാക്‌സ് അവാർഡ് ദാനച്ചടങ്ങിൽ ഫ്ലൈനാസിന്റെ സിഇഒ ബന്ദർ അൽ മുഹന്ന അംഗീകാരം ഏറ്റുവാങ്ങി. യാത്രക്കാർക്കിടയിൽ നടത്തുന്ന സർവേയിലൂടെയാണ് സ്‌കൈട്രാക്സ് വ്യോമയാന മേഖലയിലെ ഏറ്റവും മികച്ചവരെ തിരഞ്ഞെടുക്കുന്നത്.

250 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമായുള്ള കണക്റ്റിവിറ്റി വർധിപ്പിക്കാനും പ്രതിവർഷം 330 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനും 2030 ഓടെ 100 ദശലക്ഷം വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനും ദേശീയ വിമാനക്കമ്പനികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സൗദി അറേബ്യയുടെ ദേശീയ സിവിൽ ഏവിയേഷൻ സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമാണ് ഈ നേട്ടമെന്ന് അൽ മുഹന്ന പറഞ്ഞു.

നിലവിൽ 70ലധികം ആഭ്യന്തര, അന്തർദേശീയ ലക്ഷ്യങ്ങളിലേക്കായി 1,500ലധികം പ്രതിവാര സർവീസുകൾ നടത്തുന്ന എയർലൈനാണ് ഫ്ലൈനാസ്. ഈ വർഷത്തോടെ അതിന്റെ സർവീസുകൾ 165 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.