പത്ത് പൗണ്ട് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന ഒരു തുക അല്ല. എന്നാല്‍ അതുകൊണ്ട് വേണമെങ്കില്‍ നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കാം. വേണ്ടത് കാര്യങ്ങളെ ശരിയായി വിലയിരുത്തി തീരുമാനം എടുക്കാനുളള കഴിവ് മാത്രം. പലരും ഒരു പത്ത് പൗണ്ട് മാസം അധികമായി കിട്ടിയാല്‍ അതു കൊണ്ട് നേരെ ഏതെങ്കിലും കടകളിലേക്ക് കയറി അതു മുഴുവന്‍ ചെലവാക്കി പോരുകയാണ് ചെയ്യുന്നത്.
മാസം പത്ത് പൗണ്ട് മാറ്റി വെയ്ക്കാനുണ്ടെങ്കില്‍ അത് നിങ്ങളുടെ ദീര്‍ഘകാല നിക്ഷേപത്തിലേക്ക് വലിയൊരു സംഭാവനയാകും നല്‍കുന്നത്. നിങ്ങളുടെ സമ്പാദ്യത്തിലേക്ക് മാസം പത്ത് പൗണ്ട് അധികമായി നിക്ഷേപിച്ച് നോക്കു. കാലം കുറേ കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് വലിയൊരു തുകയായിരിക്കും.
ക്രഡിറ്റ് കാര്‍ഡ് ബില്ലില്‍ പത്ത് പൗണ്ട് അധികം അടയ്ക്കാം
നിങ്ങള്‍ അഞ്ഞൂറ് പൗണ്ട്18.9 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ തിരിച്ചടയ്ക്കേണ്ട തുക വെറും മൂന്ന് ശതമാനം ആണ്. ഇത്തരത്തില്ഡ നിങ്ങള്‍ മിനിമം തുക മാത്രം തിരിച്ചടച്ചാല്‍ കടം തീരുന്നതിന് ഒന്‍പത് വര്‍ഷവും ഏഴ് മാവും വേണ്ടി വരും. അതിനാലാണ് പലരും മിനിമം തുകയില്‍ നിന്ന് കൂടുതല്‍ തിരിച്ചടയ്ക്കുന്നത്. എന്നാല്‍ നിങ്ങളുടെ തിരിച്ചടവ് തുകയില്‍ നിന്ന് പത്ത് പൗണ്ട് അധികമായി നിങ്ങള്‍ അടയ്ക്കുകയാണങ്കില്‍ ആറ് വര്‍ഷവും എട്ട് മാസവും കൊണ്ട് നിങ്ങളുടെ കടം അടച്ച് തീര്‍ക്കാന്‍ കഴിയും.ഒപ്പം പലിശ ഇനത്തില്‍ 248 പൗണ്ട് ലാഭിക്കാനും കഴിയും.
ഭവന വായ്പാ തിരിച്ചടവ്
ഒരു ഭവന വായ്പക്ക് കൂടുതല്‍ തുക തിരിച്ചടയ്ക്കാന്‍ പറഞ്ഞാല്‍ പലരും നൂറ് പൗണ്ടിന് അപ്പുറമുളള തുകയെ കുറിച്ചാണ് ചിന്തിയ്ക്കുന്നത്. എന്നാല്‍ പത്ത് പൗണ്ട് അധികം അടയ്ക്കുന്നതും തുകയില്‍ കാര്യമായ വ്യത്യാസം വരുത്തും എന്ന് അറിയണം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഒന്നരലക്ഷം പൗണ്ടിന്റെ 25 വര്‍ഷം കാലാവധിയുളള ഒരു ഭവന വായ്പ ഉണ്ടെന്ന് കരുതുക. നാല് ശതമാനം പലിശ നിരക്കില്‍ 792 പൗണ്ടാണ് മാസം തിരിച്ചടയ്ക്കേണ്ടി വരുന്നത്.
അതായത് 25 വര്‍ഷം കഴിയുമ്പോള്‍ മൊത്തം നിങ്ങള്‍ തിരിച്ചടയ്ക്കേണ്ട തുക 237,527 പൗണ്ട്. ഇനി ഓരോ മാസവും പത്ത് പൗണ്ട് വീതം അധികമായി നിങ്ങളുടെ തിരിച്ചടവിനൊപ്പം നല്‍കുന്നുണ്ടെന്ന് കരുതുക. കാലാവധിക്കും ഏഴ് മാസം മുന്‍പേ നിങ്ങളുടെ ഭവന വായ്പ അടച്ചുതീര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഒപ്പം പലിശ ഇനത്തില്‍ 2,112 പൗണ്ട് ലാഭിക്കാനും നിങ്ങള്‍ക്ക് കഴിയും.
ബാങ്ക് അക്കൗണ്ട്
മാസം നിങ്ങള്‍ക്ക് പത്ത് പൗണ്ട് അധികം ലഭിക്കുന്നുണ്ടെങ്കില്‍ അത് ഉപയോഗിച്ച് നിങ്ങളുടെ സൗജന്യ കറന്റ് അക്കൗണ്ട് അപ്ഗ്രേഡ് ചെയ്യാവുന്നതാണ്. മാസം നല്കേണ്ടുന്ന ഫീസ് ഈ പത്ത് പൗണ്ടില്‍ നിന്ന് കണ്ടെത്താം. ഇത്തരത്തില്‍ ഫീസ് നല്കി ഉപയോഗിക്കുന്ന കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് പല സൗജന്യങ്ങളും ബാങ്ക് അധികൃതര്‍ നല്‍കുന്നുണ്ട്.
ഉദാഹരണത്തിന് നാറ്റ് വെസ്റ്റ് സില്‍വര്‍ അക്കൗണ്ട് മാസം എട്ട് പൗണ്ടാണ് ഫീസായി ഈടാക്കുന്നത്. എന്നാല്‍ ഈ അക്കൗണ്ടിന് സൗജന്യ മൊബൈല്‍ഫോണ്‍ ഇന്‍ഷ്വറന്‍്സ്, ട്രാവല്‍ ഇന്‍ഷ്വറന്‍സ് എന്നിവ ഉണ്ടായിരിക്കും. ഒപ്പം ഒരു മാസം സൗജന്യമായി പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ലവ് ഫിലിമില്‍ നിന്ന് മൂന്ന് ഡിവിഡികള്‍ സൗജന്യമായി എടുക്കാവുന്നതാണ്. ഇതിനെല്ലാം കൂടി വര്‍ഷം 96 പൗണ്ട് ചെലവഴിക്കേണ്ടി വരും. അതിനാല്‍ പത്ത് പൗണ്ട് മുടക്കുന്നത് ലാഭം തന്നെയാണ്.
കോ ഓപ്പറേറ്റീവ് ബാങ്ക് മാസം 9.50 പൗണ്ടാണ് അവരുടെ പ്രിവിലേജ്ഡ് കറന്റ് അക്കൗണ്ടിന് ഈടാക്കുന്നത്. ഇതില്‍ ലോകമെമ്പാടും യാത്ര ചെയ്യിമ്പോള്‍ കുടുംബത്തിന് മൊത്തം ട്രാവല്‍ ഇന്‍ഷ്വറന്‍സ്, നാല് ഹാന്‍ഡ്സെറ്റുകള്‍ക്ക് വരെ കവര്‍, കോപ്പറേറ്റീവ് ലീഗല്‍ സര്‍വ്വീസ് ഹെല്പ്പലൈനിന്റെ സൗജന്യ സഹായം എന്നിവയും ലഭിക്കും. ഓരോ ബാങ്കുകളും നല്കുന്ന സഹായവും സൗജന്യവും വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ നിങ്ങളുടെ അധികമുളള പത്ത് പൗണ്ട് ചെലവഴിക്കുന്നത് സൂക്ഷിച്ച് വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല