1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2011

കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന ട്യൂഷന്‍ ഫീസിനെതിരെ ബ്രിട്ടനിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭം ഈ വര്‍ഷവും ആവര്‍ത്തിക്കാന്‍ സാധ്യത. ഉയര്‍ന്ന ഫീസിനെതിരെ ഈ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ തെരുവിലേക്കിറങ്ങാന്‍ ആരംഭിച്ചു. സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചുവെന്ന് ആരോപിച്ച പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളാണ് ഇന്നലെ പ്രക്ഷോഭം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തേതുപോലെ പ്രകടനം അക്രമാസക്തമാകുമെന്ന് ഭയന്ന് നാലായിരത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ആവശ്യമെങ്കില്‍ ലാത്തിച്ചാര്‍ജ് നടത്താന്‍ അനുമതി കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രകടനം അക്രമാസക്തമായതിന് പിന്നില്‍ വിദ്യാര്‍ത്ഥികളല്ലെന്ന് പിന്നീട് വ്യക്തമായി.

കഴിഞ്ഞ വര്‍ഷം നവംബറിലെ ആക്രമണങ്ങള്‍ക്ക് കാരണക്കാരനായ ലൂ്ക്ക് ഡെനെ എന്ന ഇരുപത്തിരണ്ടുകാരനെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. താന്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും അക്രമത്തിന്റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ കാണുമ്പോള്‍ വിദ്യാര്‍ത്ഥികളാണ് അത് ചെയ്തതെന്ന് എല്ലാവര്‍ക്കും തോന്നാനാണ് പ്രകടനത്തിനിടയില്‍ നുഴഞ്ഞു കയറിയതെന്നും അന്ന് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ഇത് വിദ്യാര്‍ത്ഥികള്‍ക്കുള്ള ജനങ്ങളുടെ പിന്തുണ വര്‍ദ്ധിപ്പിക്കുമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു കഴിഞ്ഞ വര്‍ഷം സര്‍്ക്കാര്‍ അനുരഞ്ജനത്തിന് തയ്യാറായെങ്കിലും ഫീസ് ഇപ്പോഴും ഉയര്‍ന്ന നിലയിലാണെന്നും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുമുള്ളതെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. അടുത്തവര്‍ഷത്തോടെ ഫീസ് 9000 പൗണ്ട്
ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫലത്തില്‍ കഴിഞ്ഞ പ്രതിഷേധം മൂലം ഗുണമുണ്ടായില്ലെന്നും ഇത്തവണ തങ്ങള്‍ കൂടുതല്‍ ഭാവി മുന്നില്‍ക്കണ്ടുള്ള പ്രതിഷേധമാണ് നടത്തുകയെന്നും അവര്‍ അറിയിച്ചു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കൂടി രൂക്ഷമായ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ പുതിയ നീക്കത്തിന് തയ്യാറെടുക്കുന്നത്. പൊതുമേഖലയിലെ ശമ്പള വെട്ടിച്ചുരുക്കവും പല ഡിപ്പാര്‍ട്‌മെന്റുകളും അടച്ചതും തങ്ങളുടെ മാതാപിതാക്കളുടെ വരുമാനം കുറഞ്ഞതും വിദ്യാര്‍ത്ഥികള്‍ ഇവിടെ ചൂണ്ടിക്കാട്ടുന്നു. സെന്റ് പോള്‍സ് കത്തീഡ്രലിന് മുന്നില്‍ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ ചുവടു പിടിച്ചു നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭവും ആരംഭിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.