സ്വന്തം ലേഖകൻ: കേട്ടാല്‍ അറയ്ക്കുന്ന പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമായി യൂട്യൂബ് ചാനലിൽ ആളെക്കൂട്ടാൻ ശ്രമിച്ച യുട്യൂബറെ കൈകാര്യം ചെയ്ത് ഭാഗ്യലക്ഷ്മിയും കൂട്ടുകാരും. യുട്യൂബ് വഴി നിരന്തരം സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഇയാള്‍ക്ക് എതിരെ പ്രതിഷേധവുമായി എത്തിയത്.
വിജയ് നായരെ സ്ത്രികള്‍ കെെയേറ്റം ചെയ്യുകയും ഇയാളെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. ഇയാള്‍ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് ഇയാളെ സ്ത്രീകള്‍ കരിയോയില്‍ ഒഴിക്കുകയും കെെയ്യേറ്റം ചെയ്യുകയും ചെയ്തത്.
ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ തുടങ്ങിയവരും പ്രതിഷേധത്തില്‍ ഉണ്ടായിരുന്നു. ‘കേരളത്തിലെ ഫെമിനിസ്റ്റുകള്‍ സ്ഥിരമായി ജെട്ടി ധരിക്കാറില്ല’, തുടങ്ങി കേട്ടാല്‍ അറയ്ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പേരുകളും ഉപയോഗിച്ചായിരുന്നു. vitrix scene എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇയാളുടെ പ്രചാരണം.
ഡോ.വിജയ് പി നായര്‍ എന്ന പേരിലായിരുന്നു ഇയാള്‍ വീഡിയോകള്‍ അവതരിപ്പിച്ചിരുന്നത്. നേരത്തെ ഇയാള്‍ക്ക് എതിരെ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഡോക്ടര്‍ വിജയ് പി നായര്‍ എന്ന് പരിചയപ്പെടുത്തുന്ന ഇയാള്‍ എഴുത്തുകാരനും സിനിമാപ്രവര്‍ത്തകനുമാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ‘ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഫെമിനിസ്റ്റുകള്‍ സ്ഥിരമായി ജെട്ടി ധരിക്കാറില്ല’ സ്ത്രീകളെ വശീകരിക്കാനുള്ള മന്ത്രം, രതി മൂര്‍ച്ഛ നല്‍കിയ മകന്‍, തുടങ്ങി കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളും തലക്കെട്ടിലുമായിരുന്നു ഇയാള്‍ വീഡിയോ അവതരിപ്പിച്ചിരുന്നത്.
അതിനിടെ സംഭവത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. വിജയ് പി.നായരുടെ പരാതിയിന്മേലാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ കേസെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല