ഭാമ ആകെ ടെന്‍ഷനിലാണ് തന്റെ തമിഴ് ചിത്രം സെവര്‍കോടി റിലീസാകുകയാണ്. ആര്‍ സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചിത്രത്തില്‍ അരുണ്‍ ബാലാജിയാണ് നായകന്‍. മലയാളത്തില്‍ നിന്നും തമിഴില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയിരിക്കുന്ന ഭാമ തന്റെ ആദ്യ ചിത്രം വിജയിക്കുമെന്ന പ്രതീക്ഷയിലാണ്.
ധാരാളം മലയാളം ചിത്രത്തിലും കന്നഡയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴ് പ്രേക്ഷകരുടെ പ്രതികരണമറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് തന്റെ പുതിയ തമിഴ് ചിത്രത്തിനെ കുറിച്ച് ഭാമ പറഞ്ഞു.
കന്നഡയില്‍ ഭാമ അഭിനയിച്ച മൊഡാലസാല ഹിറ്റായിരുന്നു. മലയാളത്തില്‍ സ്വപ്നസഞ്ചാരിയാണ് അവസാനമായി റിലീസായ ചിത്രം. ഖിലാഫത്തും സ്വപ്നങ്ങളില്‍ ഹെയ്സല്‍മേരിയും ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല