സ്വന്തം ലേഖകന്‍: മലയാള സിനിമയിലെ തന്റെ അവസരങ്ങള്‍ ഇല്ലതാക്കുന്നത് ഒരു പ്രമുഖ നടന്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ഭാവന. അടുത്തിടെയായി ഭാവനയ്ക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ കുറയുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തമിച് ഉള്‍പ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കേറിയതാണ് നടിക്ക് മലയാള ചിത്രങ്ങള്‍ കുറയാന്‍ കാരണമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
എന്നാല്‍ ഒരു പ്രമുഖ നടന്‍ ഇടപ്പെട്ട് ഭാവനയുടെ അവസരങ്ങള്‍ മുടക്കുന്നതാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയോട് ഭാവന ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിയ്ക്ക് അവസരങ്ങള്‍ കുറയുന്നതിന്റെ പിന്നിലുള്ള രഹസ്യം ഭാവന വെളിപ്പെടുത്തി.
ഉണ്ടായ ഗോസിപ്പുകള്‍ എല്ലാം സത്യമാണ്. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ഇടപ്പെട്ട് ഇതുവരെ എന്റെ അവസരങ്ങള്‍ ഇല്ലാതാക്കുകയായിരുന്നു എന്ന് നടി തുറന്നു പറയുന്നു. എന്തായാലും അവസരങ്ങള്‍ മുടക്കിയതില്‍ തനിക്ക് സന്തോഷമേയുള്ളൂ എന്നും നിലവാരമില്ലാത്ത സിനിമകളില്‍ അഭിനയിക്കേണ്ടി വന്നില്ലല്ലോ എന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
എന്റെ ഒരു സുഹൃത്ത് സഹായം അഭ്യര്‍ത്ഥിച്ചുക്കൊണ്ട് വന്നു. ഇതു പോലെയുള്ള പ്രശ്‌നങ്ങള്‍ തനിയ്ക്കുമുണ്ടാകുമെന്ന് കരുതി ഞാന്‍ സഹായിച്ചു. പക്ഷേ അത് തന്നെ വളരെ മോശമായി ബാധിച്ചുവെന്നും നടന്റെ പേരെടുത്തു പറയാതെ ഭാവന വെളിപ്പെടുത്തി.
ജയന്‍ കെ നായര്‍ സംവിധാനം ചെയ്യുന്ന ഹലോ നമസ്‌തേയാണ് ഭാവനയുടേതായി പുറത്താനിരിക്കുന്ന മലയാള ചിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല