ചിത്രീകരണം പാതിവഴിയിലെത്തിയ ടിവാന്‍ഡ്രം ലോഡ്ജില്‍ നിന്നും ഭാവനയ്ക്ക് വിളി. ബ്യൂട്ടിഫുള്ളിന് ശേഷം അനൂപ് മേനോനെയും ജയസൂര്യയെയും നായകന്മാരാക്കി ഒരുക്കുന്ന ചിത്രത്തിലേക്കാണ് അപ്രതീക്ഷിതമായി ഭാവനയെത്തുന്നത്.
ബ്യൂട്ടിഫുള്‍ ലഭിച്ച വന്‍ വിജയത്തിന് പിന്നാലെയാണ്ഇതേ ടീം ഒന്നിപ്പിച്ച ടിവാന്‍ഡ്രം ലോഡ്ജ് സംവിധായകന്‍ വികെപി പ്ലാന്‍ ചെയ്തത്. ആദ്യം പത്മപ്രിയയെ നായികയായി തീരുമാനിച്ചെങ്കിലും അതുപേക്ഷിയ്‌ക്കേണ്ടി വന്നു.
പിന്നീട് ബ്യൂട്ടിഫുള്‍ താരം മേഘ്‌ന രാജിനെയും കോളിവുഡ് നടി ഹണി റോസിനെയും നായികമാരാക്കി സിനിമ ആരംഭിയ്ക്കുകയായിരുന്നു. ഷൂട്ടിങ് പകുതിയെത്തി നില്‍ക്കവെയാണ് അപ്രതീക്ഷിതമായി ഭാവനയെയും പ്രൊജക്ടിലേക്ക് കൊണ്ടുവരാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.
ഷൂട്ടിങ് പുരോമിയ്ക്കുന്ന ബാംഗിള്‍ എന്ന ചിത്രത്തിലും ഇതുപോലൊരു കൂട്ടിച്ചേര്‍ക്കലുണ്ടായിട്ടുണ്ട്. നവാഗതനായ സുവിദ് വില്‍സന്‍ ഒരുക്കുന്ന ബാംഗിള്‍സിലേക്ക് അര്‍ച്ചന കവിയെയാണ് കൊണ്ടുവന്നിരിയ്ക്കുന്നത്. അജ്മല്‍ നായകനാവുന്ന ചിത്രത്തിലെ മറ്റൊരു താരം പൂനം കൗറാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല