സ്വന്തം ലേഖകന്‍: എനിക്ക് സിനിമയില്‍ ശത്രുക്കളുണ്ട്, എന്നാല്‍ വിജയം കാണുന്നത് വരെ പോരാടുമെന്ന് ഭാവന. കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കുമായി വിജയം വരെ പോരാടുമെന്നും ഒരു വനിതാ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കി. പുറത്തിറങ്ങാനിരിക്കുന്ന പുതിയ ലക്ഷം വനിതയിലാണ് വെളിപ്പെടുത്തല്‍.
സിനിമയില്‍ തനിക്ക് ശത്രുക്കളുണ്ടെന്ന ആമുഖത്തോടെയാണ് ഭാവനയുടെ അഭിമുഖം എന്ന് വനിത പറയുന്നു.വി ആര്‍ ജ്യോതിഷിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന സംസാരിക്കുന്നത്. വിദൂര സ്വപ്‌നത്തില്‍ പോലും കാണാത്ത കാര്യങ്ങളാണ് ജീവിതത്തില്‍ ഉണ്ടായത്. ജീവിതത്തില്‍ ദൗര്‍ഭാഗ്യകരമായ കാര്യങ്ങള്‍ ഉണ്ടായപ്പോള്‍ പിന്തുണ തന്നവരും പ്രാര്‍ത്ഥിച്ചവരും ഏറെയാണ്. ഭാവന പറയുന്നു.
ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചുവന്ന ഭാവന നായികയായ രണ്ട് ചിത്രങ്ങളാണ് അവധിക്കാല റിലീസുകളായി തിയറ്ററുകളിലുള്ളത്. ഹണി ബീ 2 വും ഏപ്രില്‍ റിലീസായ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനും. പൃഥ്വിരാജിനൊപ്പമുള്ള ആദം പൂര്‍ത്തിയാക്കി കന്നഡ സിനിമയിലും ചാര്‍ലിയുടെ റീമേക്കിലും അഭിനയിക്കാനൊരുങ്ങുകയാണ് ഭാവന. കന്നഡ നിര്‍മ്മാതാവ് നവീനുമായി ഭാവനയുടെ വിവാഹനിശ്ചയം ഈയടുത്ത് നടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല