സ്വന്തം ലേഖകന്‍: താരപ്പൊലിമയില്‍ നവീണും ഭാവനയും വിവാഹിതരായി; ആശംസകളുമായി മലയാള സിനിമാ ലോകം; ചിത്രങ്ങളും വീഡിയോയും കാണാം. ഏറെ നാളത്തെ പ്രണയത്തിനുശേഷം ഭാവനയും കന്നഡ നിര്‍മ്മാതാവ് നവീനും വിവാഹിതരായി.
തൃശ്യൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍വച്ചാണ് നവീന്‍ ഭാവനയ്ക്ക് താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കുശേഷം ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ സിനിമാ മേഖലയിലെ നിരവധി താരങ്ങള്‍ പങ്കെടുത്തു. മഞ്ജു വാര്യര്‍, നവ്യ നായര്‍, ഷംന കാസിം, ഭാഗ്യ ലക്ഷ്മി, ലെന, മിയ, ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി പേര്‍ നവദമ്പതികള്‍ക്ക് ആശംസ നേരാനെത്തി.
പി.സി.ശേഖര്‍ സംവിധാനം ചെയ്ത റെമോ എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ഭാവനയും നവീനും കണ്ടുമുട്ടിയതും പരിചയപ്പെടുന്നതും. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഭാവന തന്നെയാണ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല