സ്വന്തം ലേഖകന്‍: ഭാവനയുടേയും കന്നഡ സിനിമാ നിര്‍മാതാവ് നവീണിന്റേയും വിവാഹം തിങ്കളാഴ്ച; സമൂഹം മാധ്യമങ്ങളില്‍ ആശംസകളുമായി ആരാധകര്‍. നഗരത്തിലെ അമ്പലത്തില്‍ വീട്ടുകാര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലാണു താലികെട്ട്. തുടര്‍ന്ന് ഉച്ചവിരുന്ന്. അടുത്ത ബന്ധുക്കള്‍ക്കും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകിട്ട് വിരുന്നു നടത്തും.
ബെംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീടു വിവാഹസല്‍ക്കാരം നടത്തും. വിവാഹത്തലേന്ന് ഞായറാഴ്ച തൃശൂരിലെ വീട്ടില്‍ രമ്യ നമ്പീശന്റെ നേതൃത്വത്തില്‍ സിനിമാമേഖലയിലെ അടുത്ത കൂട്ടുകാരികള്‍ എത്തി. മൈലാഞ്ചി ഇടല്‍ ചടങ്ങ് നടത്തി. തൃശൂരില്‍ ഫൊട്ടോഗ്രഫറായിരുന്ന പരേതനായ ജി.ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണു ഭാവന.
വിവാഹത്തിനു മുമ്പുള്ള മെഹന്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നടിയുടെ സഹോദരനാണ് ഭാവനയുടെ മെഹന്തി ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് വിവാഹം ജനുവരി 22 ആണെന്ന് അറിയിച്ചത്.കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയയാളാണ് ഭാവന. കുറഞ്ഞ കാലംകൊണ്ടുതന്നെ മലയാളം, തെലുങ്ക്, കന്നഡ സിനിമകളില്‍ നായികയായി ഭാവന തിളങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല