സ്വന്തം ലേഖകന്‍: ഭോപ്പാലില്‍ സിമി പ്രവര്‍ത്തര്‍ കൊല്ലപ്പെട്ട സംഭവം, എട്ട് പേരെയും വകവരുത്താന്‍ നിര്‍ദേശിച്ച ശബ്ദരേഖ പുറത്ത്, ജുഡീഷ്യന്‍ അന്വേഷണം തുടങ്ങി. സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അന്വേഷണം പ്രഖ്യാപിച്ചത്. റിട്ട. ജഡ്ജി എസ്.കെ പാണ്ഡെയാണ് അന്വേഷണ കമ്മീഷന്‍.
ജയില്‍ ചാടിയ തടവുകാരെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നാണ് സര്‍ക്കാര്‍ വെളിപ്പെടുത്തല്‍. എന്നാല്‍ ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയതോടെയാണ് അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായത്. ഏറ്റുമുട്ടല്‍ വീഡിയോ പുറത്തുവന്നതോയെടണ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ വിമര്‍ശനമുന്നയിച്ചത്.
സിമി പ്രവര്‍ത്തകര്‍ നിരായുധരായിരുന്നുവെന്നും അവരെ ഒരുസ്ഥലത്ത ഒരുമിച്ച് കൂട്ടിയ ശേഷം വെടിവച്ച് കൊല്ലുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വളരെ അടുത്തുനിന്ന് വെടിയേറ്റ നിലയിലാണ് മൃതദേഹങ്ങള്‍. അരയ്ക്കു മുകളില്‍ വെടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ തടവ് ചാടിയ എട്ട് തടവുകാരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ ജയില്‍ ചാടിയ എട്ട് പേരെ വെടിവെച്ച് കൊലപ്പെടുത്തണമെന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥരോട് ആജ്ഞാപിക്കുന്ന മധ്യപ്രദേശ് പൊലീസ് കണ്‍ട്രോള്‍ റൂമിലെ റേഡിയോ സന്ദേശത്തിന്റെ ക്ലിപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനു ശേഷമാണ് എട്ട് തടവുകാരെ വധിച്ചതെന്ന പൊലീസിന്റെ വാദം ഇതോടെ സംശയത്തിന്റെ നിഴലിലായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല