സ്വന്തം ലേഖകന്‍: ഭോപ്പാലില്‍ സിമി വിചാരണ തടവുകാരെ വെടിവച്ചു കൊന്ന സംഭവം, പോലീസ് സംശയത്തിന്റെ നിഴലില്‍, മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. സംഭവം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന ആരോപണത്തിന് ബലം നല്‍കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.
പോലീസിന്റെ ജയില്‍ ചാട്ടക്കഥ കെട്ടിച്ചമച്ചാണെന്ന് സംശയം ജനിപ്പിക്കുന്ന മൂന്നു വിധത്തിലുള്ള വിഡിയോ ദൃശ്യങ്ങളാണ് ഇതിനകം പുറത്തുവന്നത്. വെടിവെച്ച് നിലത്തിട്ടിരിക്കുന്നവരില്‍ ജീവന്‍ ബാക്കിനിന്നവര്‍ക്കു നേരെ മൂന്നുവട്ടം തൊട്ടടുത്തുനിന്ന് പൊലീസ് വെടിവെക്കുന്നതിന്റെ വീഡിയോ ആണ് ഒടുവിലത്തേത്. മൊബൈലില്‍ രംഗം പകര്‍ത്തിയ ആരെയോ പൊലീസ് വിലക്കുന്നതും കാണാം.
ഇതിനകം പുറത്തുവന്ന വിഡിയോകള്‍ പ്രകാരം, വെടികൊണ്ട് നിലത്ത് മൃതപ്രായനായി കിടന്നയാള്‍ ഇടംകൈ അനക്കുന്നത് കണ്ടപ്പോള്‍ പൊലീസ് വെടിവെക്കുന്നുണ്ട്. മൂന്നുവട്ടം വെടി പൊട്ടുന്ന ഒച്ച കേള്‍ക്കാന്‍ കഴിയുന്നുണ്ട്. അഞ്ചുപേര്‍ കീഴടങ്ങാന്‍ തയാറെന്ന മട്ടില്‍ ഒരു പാറപ്പുറത്ത് നിന്നുകൊണ്ട് കൈയുയര്‍ത്തുന്ന രംഗമുണ്ട്. മറ്റ് മൂന്നുപേര്‍ രക്ഷപ്പെടാന്‍ നോക്കുകയാണെന്നും എല്ലാവരെയും വളഞ്ഞുപിടിക്കാന്‍ വയര്‍ലെസ് സെറ്റിലൂടെ നിര്‍ദേശിക്കുന്നതും കേള്‍ക്കാം.
അതേസമയം, തടവുകാര്‍ പൊലീസിനോട് ഏറ്റുമുട്ടുന്നതിന്റെ ഒരു തെളിവെങ്കിലും നല്‍കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതീവ സുരക്ഷയുള്ള ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു കാവല്‍ക്കാരെ പരിക്കേല്‍പിച്ച് നൂറു കണക്കിന് മറ്റുള്ളവരെയും രണ്ട് വാച്ച്ടവറുകളേയും വെട്ടിച്ച് എട്ടു തടവുകാര്‍ 30 മീറ്റര്‍ വരെ പൊക്കമുള്ള മതിലുകള്‍ ചാടിക്കടന്ന് രക്ഷപ്പെട്ടെന്ന അവിശ്വസനീയ വിവരണത്തിനൊപ്പമാണ് വ്യാജ ഏറ്റുമുട്ടലിന്റെ വിഡിയോ ചിത്രങ്ങള്‍ പുറത്തുവന്നത്.
ജയിലില്‍ വെവ്വേറെ സെല്ലുകളില്‍ കഴിഞ്ഞിരുന്നവര്‍ ഒത്തൊരുമിച്ച് ജയില്‍ചാട്ട പദ്ധതി തയാറാക്കി കൂട്ടത്തോടെ പുറത്തുകടന്നതെങ്ങനെയെന്ന സംശയങ്ങള്‍ക്കും പൊലീസോ സര്‍ക്കാറോ മറുപടി നല്‍കുന്നില്ല. ചാടിക്കടന്നവര്‍ക്ക് ജീന്‍സ് മുതല്‍ തോക്കുവരെ സംഘടിപ്പിക്കാന്‍ കഴിഞ്ഞെന്നു പറയുന്ന പൊലീസ്, എങ്കില്‍ രക്ഷപ്പെടാന്‍ ഒരു വാഹനം അവര്‍ സംഘടിപ്പിക്കുമായിരുന്നില്ലെ എന്ന ചോദ്യത്തിനും മറുപടി നല്‍കുന്നില്ല. കൊല്ലപ്പെട്ടവരുടെ തലയിലും നെഞ്ചിലും എന്തുകൊണ്ട് വെടിയേറ്റുവെന്ന ചോദ്യത്തിനുമില്ല ഉത്തരം.
ജയില്‍ ചാടിയ എട്ട്? സിമി പ്രവര്‍ത്തകര്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നു എന്ന് മാത്രമാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭുപിന്തര്‍ സിങ്? ആവര്‍ത്തിക്കുന്നത്. അതിനിടെ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മധ്യപ്രദേശ് സര്‍ക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ്? അതീവ സുരക്ഷയുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവ് ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്കകം പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി!യത്. ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വധിച്ച ശേഷമാണ് തടവുകാര്‍ രക്ഷപ്പെട്ടതെന്നും തുടര്‍ന്ന് നഗരപരിധിക്കു പുറത്തുണ്ടായ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നുമായിരുന്നു പൊലീസ് ഭാഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല