ഭൂട്ടാനിലെ രാജാവ് ജിഗ്മേ വാന്‍ജുക് സാധാരണക്കാരിയായ ജെറ്റ്‌സണ്‍ പെമയുടെ കഴുത്തില്‍ ഇന്നലെ മിന്നു ചാര്‍ത്തി. ബുദ്ധമതാചാരപ്രകാരം പരമ്പരാഗതരീതിയിലായിരിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. തിമ്പുവിന് 71 കിലോമീറ്റര്‍ അകലെ 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട പുന്നക് ദ്‌സോങ്ങെന്ന ആശ്രമക്കോട്ടയില്‍ വെച്ച് നടക്കുന്ന ലളിതമായ വിവാഹ ചടങ്ങിനാണ് ഭൂട്ടാന്‍ ജനത സാക്ഷ്യം വഹിച്ചത്.
രാജകുടുംബാംഗങ്ങളില്‍ നിന്ന് വധുവിനെ തിരെഞ്ഞെടുക്കുക എന്ന പതിവ് രീതി തെറ്റിച്ചാണ് 31-കാരനായ രാജാവ് 21-കാരിയായ പെമയെ ജീവിതസഖിയാക്കിയിരിക്കുന്നത്. ചടങ്ങില്‍ മഞ്ഞ വസ്ത്രം ധരിച്ചെത്തുന്ന പെമയെ ‘ ഭൂട്ടാന്റെ രാജ്ഞിയായി’ പ്രഖ്യാപിച്ച ചടങ്ങാണ് ഇതിലേറ്റവും പ്രധാനപ്പെട്ടത്. 300 പേരെയാണ് ഈ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. ഭൂട്ടാനിലെ ഇന്ത്യന്‍ പ്രതിനിധിയായ പവന്‍ കെ. വര്‍മ, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണ്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് സാക്ഷികളായി.
രാവിലെ 4മണിക്ക് ആരംഭിച്ച ചടങ്ങിന് 100 പുരോഹിതരാണ് കാര്‍മ്മികരായത്. ജെ നെപ്പോ എന്ന സന്ന്യാസിയാണ് നേതൃത്വത്തിന് നേതൃത്വം നല്‍കിയ ചടങ്ങില്‍ കൊട്ടാരത്തില്‍ നിന്ന് ഇറങ്ങുന്ന രാജാവിനെ പ്രധാനമന്ത്രിയും , സൈനികമേധാവിയും കൂടി ആശ്രമക്കോട്ടയിലേക്ക് നയിച്ചതിനു ശേഷം നൂറു കണക്കിന് വാദ്യാപകരണങ്ങളുടെ അകമ്പടിയാടെ നദിക്ക് കുറുകെയുള്ള പാലത്തിലൂടെ നവവധു ഇവിടേക്കെതുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്നുള്ള പ്രാര്‍ത്ഥനാ മന്ത്രങ്ങളോടെയുള്ള ചടങ്ങുകള്‍ക്ക് തുടക്കമായി.
രണ്ട് മണിക്കൂറിനു ശേഷമായിരിക്കും ഇരുവരെയും ഭാര്യാഭര്‍ത്താക്കന്മാരായി അംഗീകരിക്കുന്ന ചടങ്ങ് അവസാനിച്ചത്. ചടങ്ങുകള്‍ക്ക് ശേഷം കൊട്ടാരമുറ്റത്ത് വെച്ച് നടന്ന ആഘോഷചടങ്ങില്‍ വധൂ-വരന്മാര്‍ പങ്കെടുത്ത്. ഇരുപത് താഴ് വരകളില്‍ നിന്നുള്ള അറുപതോളം ആളുകളാണ് അതിഥികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കിയത്..
ഹിമാചല്‍ പ്രദേശില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പെമ ഇപ്പോള്‍ ലണ്ടനിലെ റീജന്റ്‌സ് കോളേജില്‍ വിദ്യാര്‍ത്ഥിനിയാണ്. ജിഗ്മെ ഓക്‌സ്‌ഫോര്‍ഡിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2008 നവംബര്‍ 6നാണ് ഭൂട്ടാന്‍ രാജാവായി ജിഗ്മേ സ്ഥാനമേറ്റത്. നാല് വര്‍ഷം മുമ്പാണ് പെമയെ കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല