സ്വന്തം ലേഖകന്‍: അടുക്കളയില്‍ ഉള്ളി അരിയുന്ന രാജാവ്, ഇതു പോലൊരു ഭരണാധികാരി സ്വപ്നങ്ങളില്‍ മാത്രം. രാജാവെന്നും നേതാവെന്നും കേട്ടാള്‍ വില കൂടിയ കാറില്‍ സുരക്ഷാ സൈനികരുടെ വലയത്തില്‍ വരുന്ന ഏതോ വലിയ മനുഷ്യനെന്ന് കരുതുന്ന എല്ലാവരേയും വാപൊളിപ്പിക്കുകയാണ് ഭൂട്ടാനിലെ രാജാവ്.
ലളിത ജീവിതത്തിന് പേരു കേട്ട ഭൂട്ടാന്‍ രാജകുടുംബത്തിന്റെ വാര്‍ത്തകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. രാജപദവിയുടെ ആര്‍ഭാടങ്ങളില്ലാതെ അടുക്കള ജോലികള്‍ ചെയ്യുന്ന ഭൂട്ടാന്‍ രാജാവ് ജിഗ്മാ വാങ്ചയാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരം. സമൂഹ മാധ്യമത്തില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ ചിത്രമാണ് രാജകുടുംബത്തിന്റെ ജീവിതത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത്.
ജിഗ്മാ വാങ്ചക് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കാനായി ഉള്ളി അരിയുന്ന ചിത്രമാണ് ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. രാജാവിന്റെ ‘അടുക്കള ചിത്രം’ ഫെയ്‌സ്ബുക്ക് ട്രെന്‍ഡിങ് ലിസ്റ്റിലും ഒന്നാമതെത്തി.
പരിസ്ഥിതി സംരക്ഷണ കാര്യങ്ങളിലും ഭൂട്ടാന്‍ രാജാവ് വളരെയധികം തല്‍പരനാണ്.
മകന്‍ ജനിച്ചപ്പോള്‍ ഒരു ലക്ഷത്തിലധികം മരങ്ങള്‍ നട്ട് ജിഗ്മെ ആ ദിവസം ആഘോഷിച്ചതും ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനും സമാധാനത്തിലൂന്നിയുള്ള ഭരണക്രമത്തിനും പ്രസിദ്ധമാണ് ഭൂട്ടാനും അവിടത്തെ രാജകുടുംബവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല