സ്വന്തം ലേഖകന്‍: ഭൂട്ടാന് പുതിയ രാജകുമാരന്‍ ജനിച്ചു, ഒരു ലക്ഷം മരങ്ങള്‍ നട്ട് പ്രജകളുടെ സ്വാഗതം. രാജാവ് കേസറിനും രാജ്ഞി പെമയ്ക്കും ആദ്യ കുഞ്ഞ് ജനിച്ചത് ആഷോഷിക്കാനാണ് രാജ്യം മുഴുവന്‍ 108,000 വൃക്ഷ തൈകള്‍ നട്ടു പിടിപ്പിച്ചത്.
ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിന്‍ ടോഗ്‌ബെയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെ ഒരു ലക്ഷം പേരാണ് മരം നടാന്‍ ഇറങ്ങിയത്. ബുദ്ധ മത വിശ്വാസം അനുസരിച്ച് മരങ്ങള്‍ ആരോഗ്യവും സൗന്ദര്യവും ദീര്‍ഘായുസ്സും പ്രധാനം ചെയ്യുന്നവരാണ്.
ഇത്തരത്തില്‍ തങ്ങളുടെ പുതിയ രാജകുമാരന് ആരോഗ്യവും സൗന്ദര്യവും ദീര്‍ഘായുസ്സും ഉണ്ടാകാനായിട്ടാണ് ഇവര്‍ വൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ചത്.
ബുദ്ധിസത്തില്‍ 108 എന്ന് പറയുന്നത് വിശുദ്ധ അക്കമാണ് അതിനാലാണ് 108,000 വൃക്ഷങ്ങള്‍ നട്ടതെന്ന് സംഘാടകരില്‍ ഒരാളായ ടെന്‍സിന്‍ ലെപ്കല്‍ പറഞ്ഞു.
82,000 വൃക്ഷങ്ങള്‍ ഓരോ വീട്ടുകാരും ബാക്കി 26,000 എണ്ണം സന്നദ്ധ പ്രവര്‍ത്തരുടെ സംഘങ്ങളുമാണ് നട്ടതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല