ബിനോയി കിഴക്കനടി
ഷിക്കാഗോ: സെപ്റ്റംബര്‍ 12 ശനിയാഴ്ച ഷിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന പ്രഥമ ക്‌നാനായ ഫൊറോനാ ബൈബിള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. അഭിവന്ദ്യരായ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാകുന്ന സെപ്റ്റംബര്‍ 12 ലെ പരിപാടികള്‍ ഏറ്റവും ആകര്‍ഷകമായി നടത്തുവാന്‍ ഈ കമ്മിറ്റികളുടെ പ്രവര്‍ത്തനം ആരംഭിച്ചതായി ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ റ്റോണി പുല്ലാപ്പള്ളിയുടെ നേത്യുത്വത്തില്‍ ക്യത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കമ്മിറ്റികളും അവരുടെ മേഖലകളില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
ജൊസീനാ ചെരുവില്‍ ഡിട്രോയിറ്റ് (കോമ്പറ്റീഷന്‍), മേരി ആലുംങ്കല്‍ ഷിക്കാഗോ (എന്റെര്‍റ്റൈന്മെന്റ്), തമ്പി ചാഴികാട്ട് ഡിട്രോയിറ്റ് (പ്രോഗ്രാം), ബിനു ഇടകരയില്‍ ഷിക്കാഗോ (ഏഞ്ചത്സ് മീറ്റ്), ബിനോയി കിഴക്കനടി ഷിക്കാഗോ (പബ്ലിസിറ്റി), സാനു കളപ്പുരക്കല്‍ മിനിസോട്ടാ (ഫിനാന്‍സ്), സജി മാലിത്തുരുത്തേല്‍ ഷിക്കാഗോ (ലിറ്റര്‍ജി), മത്തിയാസ് പുല്ലാപ്പള്ളി (ഫുഡ്) എന്നിവരുടെ നേത്യുത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ ഈ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നു.
കലാമത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് 15ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കോമ്പറ്റീഷന്‍ കമ്മിറ്റി അറിയിക്കുന്നു. സെപ്റ്റംബര്‍ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് കോട്ടയം അതിരൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധ ബലിയോടുകൂടി ബൈബിള്‍ കലോത്സവം ആരംഭിക്കും. വിവിധ ഇടവകളുടേയും മിഷനുകളുടേയും നേത്യുത്വത്തില്‍ നടത്തപ്പെടുന്ന കലാസന്ധ്യയും, സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. പരിപാടികളുടെ വിശദ വിവരങ്ങള്‍ അടങ്ങിയ നോട്ടീസുകളും മറ്റ് നിര്‍ദേശങ്ങളും എല്ലാ ഇടവകളിലും മിഷനുകളിലും ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല