1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2016

സിസ്റ്റര്‍ ഗ്രേസ് മേരി: ആറാമത് ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവം അഭിവന്ദ്യ മാര്‍ ജോസഫ് സ്രാബിക്കലിന്റെ സാന്നിധ്യത്തില്‍. ക്ലിഫ്റ്റണ്‍ രൂപത സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആറാമത് ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് ഒക്ടോബര്‍ 29ാം തീയതി തിരി തെളിയും. യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വേണ്ടി രൂപം കൊണ്ട എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പ്രഥമ മെത്രാനായ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാബിക്കലിന്റെ സാന്നിധ്യം ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവത്തിന് മാറ്റ് കൂട്ടും.

ദൈവവചനം കലാരൂപങ്ങളിലൂടെ ക്രിയാത്മക ഫലങ്ങളുള്ളവാക്കുവാനും നമുക്കുള്ള ആദരവും അര്‍പ്പണവും പ്രകടിപ്പിക്കാനും അവസരമൊരുക്കുന്ന ഒരു വേദിയാണിത്. ബ്രിസ്‌റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍ വേ സെന്ററില്‍ ഏഴു സ്‌റ്റേജുകളിലായി ഇടതടവില്ലാതെ നടക്കുന്ന ഈ മത്സരങ്ങളില്‍ യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നുള്ള കലാപ്രതിഭകള്‍ പങ്കെടുക്കും. കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കുവാന്‍ പാകത്തിന് ക്രമീകരിച്ചിരിക്കുന്ന എല്ലാ മത്സര നങ്ങളും നിബന്ധനകളും വെബ് സൈറ്റില്‍ ലഭ്യമാണ്. www.്യെൃomalabarchurchbristol.com. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബര്‍ 15 ആണ് അവസാന തീയതി. മത്സരാര്‍ത്ഥികള്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

സമ്മേളനത്തില്‍ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി സ്‌നേഹവിരുന്നോടെ പര്യവസാനിക്കുന്ന ഈ സംരംഭത്തില്‍ എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും യുകെയുടെ നാനാഭാഗത്ത് നിന്നുള്ള കലാസ്‌നേഹികള്‍ പങ്കു കൊള്ളണമെന്ന് ഈ വര്‍ഷത്തെ കലോത്സവ ഭാരവാഹികെളായ ചെയര്‍മാന്‍ റവ. ഫാ. സണ്ണിപോള്‍ MSFS, കോര്‍ഡിനേറ്റര്‍മാരായ ഫിലിപ് കണ്ടോത്ത് (07703063836) ഗ്ലോസ്റ്റര്‍, റോയി സെബാസ്റ്റ്യന്‍ (07862701046) ബ്രിസ്‌റ്റോള്‍, ഡെന്നീസ് വി ജോസഫ് (07449751520) ടോണ്ടന്‍, സിജി വാദ്ധ്യാനത്ത്(07734303945) ബ്രിസ്‌റ്റോള്‍, ജെസ്സി ഷിബു (07850324245) വെസ്‌റ്റേണ്‍ സൂപ്പര്‍ മേര്‍ എന്നിവര്‍ സസ്‌നേഹം അറിയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.