ഫാ. ടോമി അടാട്ട്: സുവാറ 2021 ബൈബിൾ ക്വിസെമിഫൈനൽ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളായി നടത്തപ്പെട്ട ആദ്യ റൗണ്ടുമത്സരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ അമ്പതുശതമാനം കുട്ടികളാണ് സെമിഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടിയിരുന്നത്. സെമിഫൈനൽ രണ്ടു മത്സരങ്ങളായിട്ടാണ് നടത്തിയത്. രണ്ടു മത്സരങ്ങളിൽ നിന്നും കൂടി ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ ഏജ് ഗ്രൂപ്പിൽനിന്നുമുള്ള അഞ്ച് മത്സരാർത്ഥികളാണ് ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്.
സുവാറ 2021 ബൈബിൾ ക്വിസ് ഫൈനൽ മത്സരം മാഞ്ചസ്റ്റർ സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ ഡിസംബർ 11 ന് നടക്കും. ഗവണ്മെന്റ് നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. മത്സരങ്ങളുടെ നടത്തിപ്പിൽ മാറ്റംവരുത്തേണ്ട സാഹചര്യമുണ്ടായാൽ മത്സരാർത്ഥികളെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. രൂപത ബൈബിൾ അപ്പൊസ്റ്റാലറ്റിന്റെ നേതൃത്വത്തിലാണ് സുവാറ 2021 ബൈബിൾ ക്വിസ് മത്സരങ്ങൾ നടത്തുന്നത്.
സുവാറ 2020 മത്സരങ്ങൾ പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധനേടിയതുപോലെതന്നെ സുവാറ രണ്ടാം വര്ഷമത്സരങ്ങളും വിശ്വാസികളുടെ ഇടയിൽ ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്. കഴിഞ്ഞ വര്ഷങ്ങളിൽനിന്നും വ്യത്യസ്തമായി മുതിർന്നവരും മത്സരങ്ങളിൽ പങ്കെടുക്കുന്നു മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദർശിക്കുകയോ റീജിയണൽ കോർഡിനേറ്റർസുമായിട്ട് ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല