1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 15, 2016

സ്വന്തം ലേഖകന്‍: ബൈബിള്‍ എഴുതിയത് ആറു ലേഖകര്‍ ചേര്‍ന്നെന്ന് കണ്ടെത്തല്‍, തെളിവുകളുമായി ഗവേഷക സംഘം. ബൈബിള്‍ പഴയ നിയമത്തിലെ ആദ്യകാല പുസ്തകങ്ങളില്‍ ഏറെയും രചിക്കപ്പെട്ടത് ക്രിസ്തുവിനും മുമ്പാണെന്നും ഗവേഷണം നടത്തിയ ഇസ്രായേല്‍ ഗവേഷകര്‍ അവകാശപ്പെടുന്നു.

ബി.സി 600 ഓടെ യൂദാ സാമ്രാജ്യത്തിലാണ് ഇവ രചിക്കപ്പെട്ടതെന്നാണ് പുതിയ വാദം. ലേഖകരാണ് ബൈബിള്‍ രചിച്ചതെന്നാണ് ആദരിലെ കോട്ടയില്‍ നിന്നും കണ്ടെടുത്ത 16 ശിലാലിഖിതങ്ങള്‍ പഠിച്ച സംഘം പറയുന്നത്. ബൈബിളിലെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ ബി.സി ഏഴാം നൂറ്റാണ്ടിലാണ് എഴുതപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ബി.സി 587 ല്‍ യൂദാ രാജ്യവും ജറുസലേമും തകര്‍ക്കപ്പെടും മുന്‍പ് ഹീബ്രു ബൈബിളിന്റെ എത്രഭാഗങ്ങള്‍ എഴുതപ്പെട്ടു എന്ന കാര്യത്തില്‍ വ്യക്തതയില്ല. യൂദാ രാജ്യത്തിന്റെ അവസാന കാലത്ത് അന്നാട്ടിലെ എല്ലാവരും തന്നെ അക്ഷരാഭ്യാസം ഉള്ളവരായിരുന്നുവെന്നും ബൈബിള്‍ പോലെയുള്ള ബൃഹത്തായ ഗ്രന്ഥം രചിക്കാനുള്ള അക്ഷരജ്ഞാനം അവര്‍ക്ക് ഉണ്ടായിരുന്നുവെന്നും പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

എന്നാല്‍, യൂദാ സാമ്രാജ്യം തകര്‍ന്നതോടെ ഹീബ്രു ശിലാലിഖിതങ്ങളുടെ നിര്‍മാണവും നിലച്ചു. അതോടെ ഈ പുസ്തകങ്ങള്‍ മറവിയിലേക്ക് മറയുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.