1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 29, 2024

സ്വന്തം ലേഖകൻ: യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിച്ച ‘കീപ്പിങ് ഫാമിലീസ് ടുഗെതർ’ പദ്ധതിയിലൂടെ രേഖകൾ ഇല്ലാതെ അമേരിക്കയിൽ തങ്ങുന്ന അഞ്ചു ലക്ഷം കുടിയേറ്റക്കാർക്ക് ഉടൻ പൗരത്വം ലഭിച്ചേക്കും. തങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കൾ (പ്രധാനമായും ഭാര്യ, ഭർത്താവ്, മക്കൾ) എന്നിവർ വർഷങ്ങളായി അമേരിക്കയിൽ ഉള്ളവരും അപേക്ഷകർ അവർക്കൊപ്പം കഴിയുകയുമാണെന്ന് തെളിയിച്ചാൽ കാല താമസം വരുത്താതെ അവർക്ക് പൗരത്വം നൽകണം എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രസിഡന്‍റ് പൊതു തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനിടെ നിയമവിരുദ്ധമായി അതിർത്തി കടന്നെത്തിയവർക്കു പൗരത്വം നൽകുന്നത് അവരുടെ വോട്ടുകളിൽ കണ്ണ് നട്ടാണ് എന്ന് എതിരാളികൾ വിമർശനം ഉയർത്തിയിട്ടുണ്ട്. രേഖകൾ ഇല്ലാതെ അതിർത്തി കടന്നു തങ്ങളുടെ ഉറ്റവർക്കൊപ്പം കഴിയുന്ന ചിലർക്ക് പുതിയ നിയമവും ഫാസ്റ്റ് ട്രാക്കിങ്ങും വലിയ പ്രയോജനം ചെയ്യുന്നില്ല എന്ന് പരാതിയുണ്ട്.

ടെക്സസിലെ മാക് അലെന്നിൽ കഴിയുന്ന ഓസ്കാർ സിൽവ പുതിയ പൗരത്വ പ്രഖ്യാപനം കേട്ട് അപേക്ഷ നൽകി. ദിവസങ്ങൾക്കുള്ളിൽ തന്റെ ബയോമെട്രിക് വിവരങ്ങൾനൽകാൻ സിൽവയ്ക്കു നിർദേശം ലഭിച്ചു. അതനസരിച്ചു അയാൾ വിവരങ്ങൾ നൽകി. പിന്നീടാണ് അയാൾ അറിഞ്ഞത് ടെക്സസിലെ ഒരു ഫെഡറൽ ജഡ്ജ് ഈ പദ്ധതി സസ്‌പെൻഡ് ചെയ്ത വിവരം.

ഒരു ചെറിയ കുട്ടി ആയിരിക്കുമ്പോൾ ടെക്സസിലെത്തിയ ഇയാൾ പ്രായപൂർത്തി ആയപ്പോൾ ഒരു അമേരിക്കൻ പൗരയെ വിവാഹം കഴിച്ചു. അവർ ഒരു ഹൈസ്കൂൾ ടീച്ചറാണ്. 23 വയസ്സുകാരനായ സിൽവ ഇപ്പോൾ കോളജ് വിദ്യാർഥിയാണ്. കഴിഞ്ഞ ആഴ്ചയാണ് ഫെഡറൽ അധികാരികൾ പുതിയ നിയമം അനുസരിച്ചു പൗരത്വത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുവാൻ ആരംഭിച്ചത്. യുഎസ്‌ ഡിസ്‌ട്രിക്‌ട് ജഡ്ജ് ജെ. ക്യാമ്പ്ബെൽ ബാർക്കറാണ് താത്കാലിക സ്റ്റേ നൽകിയത്. ബാർക്കറുടെ സ്റ്റേ 14 ദിവസത്തെ ‘അഡ്മിനിസ്‌ട്രേറ്റീവ് പോസ് ഓൺ അപ്രൂവിങ് ആപ്ലിക്കേഷൻസ്’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അടുത്ത ആഴ്ചകളിൽ കൂടുതൽ വിചാരണകൾ ഉണ്ടാകും.

ബാർക്കർ ഒരു ട്രംപ് അപ്പോയിന്‍റ്റി ആണ്. പരാതിക്കാരുടെ (സ്റ്റേറ്റിന്റെ) വാദങ്ങൾ ബലവത്തും നിലനിൽക്കുന്നതും ആണ്. ഇതേ കുറിച്ച് കൂടുതൽ സൂക്ഷ്മ നിരീക്ഷണം ആവശ്യമാണ്. ‘, ബാർക്കറുടെ വിധിന്യായം പറഞ്ഞു. സ്റ്റേ ഉള്ള കാലത്തും തുടർന്നും അപേക്ഷകൾ സംസ്ഥാനത്തിന് സ്വീകരിക്കാം എന്ന് ജഡ്ജ് പറഞ്ഞു. ഈ കോടതി, 5th സർക്യൂട്ട് ഈസ്റ്റേൺ ഡിസ്‌ട്രിക്‌ട് ഓഫ് ടെക്സാസ്, പൊതുവിൽ അറിയപ്പെടുന്നത് വളരെ യാഥാസ്ഥിതികം ആയി ആണ്.

പൗരത്വത്തിത്തിനു വേണ്ടി അപേക്ഷിച്ച ദമ്പതികൾ ആശങ്കയിലാണ്. ജഡ്ജിന്റെ വിധി വന്നത് ടെക്സാസ് അറ്റോർണി ജനറൽ (റിപ്പബ്ലിക്കൻ) കെൻ പാക്‌സ്റ്റന്റെ ഓഫിസ് ഫയൽ ചെയ്ത കേസിലാണ്. കോടതി വിധി പാക്‌സ്റ്റൺ സ്വാഗതം ചെയ്തു. ഡിപ്പാർട്മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഗവൺമെന്‍റ് തുടർന്നും അപേക്ഷകൾ സ്വീകരിക്കുമെന്ന് പറഞ്ഞു. പ്രസിഡന്‍റിൽ നിന്നും ഡെമോക്രാറ്റിക്‌ പ്രസിഡന്‍റ് സ്ഥാനാർഥി കമല ഹാരിസിൽ നിന്നും ശക്തമായ പ്രതികരണങ്ങൾ ഉണ്ടായേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.