സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ രഹസ്യ പൊലീസുകാരെ കടിയ്ക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ബൈഡന്റെ വളര്‍ത്തുനായ രഹസ്യപൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. നായയ്‌ക്കെതിരെ ഇത് പത്താമത്തെ പരാതിയാണ് ബൈഡന് ലഭിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനെ ചികിത്സയിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും സീക്രട്ട് സര്‍വീസ് വക്താവ് ആന്റണി ഗുഗ്ലിയല്‍മി അറിയിച്ചു.
ബൈഡന്റെ ജര്‍മന്‍ ഷെപ്പേര്‍ഡ് നായ ഈ വര്‍ഷം ജനുവരിയ്ക്കും ഒക്ടോബറിനും ഇടയിലുള്ള കാലയളവിലാണ് പത്ത് തവണ രഹസ്യ പൊലീസിനെ ആക്രമിച്ചത്. കണ്‍സര്‍വേറ്റീവ് വാച്ച്‌ഡോഗ് ഗ്രൂപ്പായ ജുഡീഷ്യല്‍ വാച്ച് ഫയല്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് ഈ സംഭവങ്ങളെല്ലാം പുറത്തെത്തുന്നത്.
നായയ്ക്ക് കൂടുതല്‍ മികച്ച പരിശീലനം നല്‍കുമെന്നും ആക്രമണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വൈറ്റ് ഹൗസ് മറുപടി പറഞ്ഞു. വൈറ്റ്ഹൗസിലെ അന്തരീക്ഷം നായയില്‍ സമ്മര്‍ദമുണ്ടാക്കുന്നതിനാലാണ് ഇത് സംഭവിച്ചതെന്നും ഇത് പരിശീലിപ്പിച്ച് മാറ്റിയെടുക്കാന്‍ ശ്രമിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ്താവിച്ചു. ഡിസംബര്‍ 2021ലണ് ബൈഡന്‍ ഈ നായയെ സ്വന്തമാക്കുന്നത്.
സംഭവം വിവാദമായതോടെ കമാർഡറെ വൈറ്റ് ഹൗസിന് പുറത്തേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ നിലവിൽ നായ എവിടെയാണെന്നോ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുമെന്നോ പ്രതികരിക്കാൻ വൈറ്റ് ഹൗസ് വൃത്തങ്ങൾ തയ്യാറായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല