സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ കുടിയേറ്റ ബിൽ യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾ അവതരിപ്പിച്ചതായി സെനറ്റ് നേതാവ് ചക്ക് ഷീമർ പറഞ്ഞു. പൗരത്വനിയമം പ്രാബല്യത്തിൽ വരുന്നതുവഴി മികച്ച കുടിയേറ്റ സംവിധാനം യുഎസിലുണ്ടാകുമെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
രേഖകളുള്ളതും ഇല്ലാത്തതുമായ കുടിയേറ്റക്കാർക്ക് പൗരത്വം ലഭിക്കുന്ന വ്യവസ്ഥ പുതിയ ബില്ലിലുണ്ടെന്ന് ഷീമർ പറഞ്ഞു. യുഎസ്-മെസിക്കോ അതിർത്തിപ്രശ്നം ബില്ലിൽ പരാമർശിക്കുന്നുണ്ട്. മികച്ച രീതിയിലുള്ള അതിർത്തി സംരക്ഷണം, ട്രംപിന്റെ ഭരണകാലത്ത് വിഘടിച്ചുപോയ കുടിയേറ്റ കുടുംബങ്ങളുടെ ഒത്തുചേരൽ എന്നിവയും ബില്ലിൽ വിഭാവനം ചെയ്യുന്നു.
കുടിയേറ്റ നയങ്ങളിൽ ബൈഡൻ ഭരണകൂടം കാതലായ മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങളും നൽകുന്ന സൂചന. ഇതിനിടെ, മെക്സിക്കൻ അതിർത്തിയിൽ കുടങ്ങിക്കിടക്കുന്ന 25,000 പേരുടെ അഭയാർഥി അപേക്ഷകൾ വെള്ളിയാഴ്ച മുതൽ പരിഗണിച്ചു തുടങ്ങിയതായി കുടിയേറ്റ വകുപ്പ് അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല