1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2024

സ്വന്തം ലേഖകൻ: യു.എസ്. തിരഞ്ഞെടുപ്പിൽ മത്സരരം​ഗത്തുനിന്ന് ജോ ബൈഡൻ പിൻമാറാണമെന്ന ആവശ്യം പാർട്ടിക്ക് അകത്തും പുറത്തും ശക്തമായതോടെ പിൻഗാമിയായി കമല ഹാരിസിനെ മത്സര രം​ഗത്തിറക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ സജീവമായതായി റിപ്പോർട്ട്. സ്ഥാനാർഥിത്വം ഒഴിയില്ലെന്ന കടുംപിടുത്തത്തിൽ ബൈഡൻ നിൽക്കുകയാണെങ്കിലും ട്രംപിനെതിരെ കമല ഹാരിസിനുള്ള വിജയസാധ്യത ഏത്രത്തോളമെന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിനെതിരെ ബൈഡനെക്കാൾ മികച്ച പ്രകടനം നടത്താൻ ഹാരിസിന് കഴിയുമെന്ന് ചില സർവേകൾ സൂചനനൽകുന്നുണ്ട്. ജൂലൈ രണ്ടിന് പുറത്തുവന്ന സിഎൻഎൻ സർവേ പ്രകാരം 49% വോട്ടർമാർ ട്രംപിനെയും 43% ബൈഡനെയും അനുകൂലിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസ്ഥാനത്ത് കമല ഹാരിസാണ് ഡെമോക്രാറ്റ് സ്ഥാനാർഥിയെങ്കിൽ ട്രംപിനനുകൂലമായ വോട്ടുകൾ 47% ശതമാനമയി കുറയുമെന്നും 45% വോട്ടർമാർ ഹാരിസണെ പിന്തുണയ്ക്കുമെന്നും സർവേ സൂചിപ്പിക്കുന്നു. സ്വതന്ത്രരുടെയും മിതവാദികളുടെയും പിന്തുണ ട്രംപിനേക്കാൾ ഹാരിസിനായിരിക്കുമെന്നും സർവേഫലം പറയുന്നു.

കഴിഞ്ഞ ആഴ്‌ച തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപും ബൈ‍ഡനും തമ്മിൽ നടന്ന ടെലിവിഷൻ സംവാ​ദത്തിലെ ബൈഡന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ റോയിട്ടേഴ്‌സ്/ഇപ്‌സോസ് സർവേ നടന്നിരുന്നു. ഇതുപ്രകാരം ട്രംപും ഹാരിസും ഏറെക്കുറെ സമനിലയിലാണെന്നാണ് സൂചന. 43% വോട്ടർമാർ ട്രംപിനെ പിന്തുണച്ചപ്പോൾ 42% വോട്ടർമാർ കമല ഹാരിസിനെ പിന്തുണച്ചു.

പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡനേക്കാൾ വിജയസാധ്യത കമല ഹാരിസാണെന്ന് പാർട്ടിയിലെ പല നേതാക്കളും അഭിപ്രായപ്പെട്ടതായി പല അന്തർദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുൻ പ്രഥമവനിത മിഷേൽ ഒബാമയെ സ്ഥാനാർഥിയാക്കണമെന്നുള്ള ആവശ്യങ്ങളും ശക്തമായിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് മിഷേൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.