1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2024

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ ആവശ്യമായ പാർട്ടിപ്രതിനിധികളുടെ പിന്തുണ വൈസ് പ്രസിഡന്റ് കമല ഹാരിസിനു (59) ലഭിച്ചു. നാമനിർദേശത്തിനായുള്ള ആദ്യദിന പ്രചാരണം കഴിയുമ്പോൾ ഇന്ത്യ–ആഫ്രിക്കൻ വംശജയായ കമല ഹാരിസിനെ 1976 ൽ ഏറെ പ്രതിനിധികൾ പിന്തുണച്ചതായാണു റിപ്പോർട്ട്.

കമല ഹാരിസിനെ സ്ഥാനാർഥിയായി നിർദേശിച്ചശേഷമാണു മത്സരരംഗത്തുനിന്നു പിന്മാറുന്നതായി പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം അറിയിച്ചത്. ഷിക്കാഗോയിൽ ഓഗസ്റ്റ് 19 മുതൽ 22 വരെ നടക്കുന്ന ഡെമോക്രാറ്റിക് നാഷനൽ കൺവൻഷനിലാണ് ഔദ്യോഗിക പ്രഖ്യാപനം. ഇന്ന് വൈറ്റ് ഹൗസിൽനിന്ന് രാഷ്ട്രത്തോടു സംസാരിക്കുമെന്നു ബൈഡൻ അറിയിച്ചു.

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറിയ ജോ ബൈഡന്‍ തനിക്കു പകരം വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേരാണ് ആ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. വൃദ്ധനെന്ന ആക്ഷേപം കേട്ടിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് കമല ഹാരിസ് എത്തിയാല്‍ സാധ്യതകള്‍ മാറിമറിയുമോ എന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യന്‍ വംശജയായ കമലയുടെ വരവ് ഏഷ്യന്‍ വോട്ടര്‍മാരെ ഗണ്യമായി സ്വാധീനിക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് വിദഗ്ധരും ഇതുതന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. യുഎസില്‍ ‘കമലം’ വിരിയുമോ എന്ന് എല്ലാവരും പരസ്പരം ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് നോമിനിയാകും എന്നാണ് കരുതുന്നത്. എന്നാല്‍ നവംബറില്‍ ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിക്കാന്‍ അവര്‍ കഴിയുമെന്ന് വാതുവെപ്പുകാരും ചൂതാട്ടക്കാരും വിശ്വസിക്കുന്നില്ല എന്നതാണ് വാസ്തവം.

ഞായറാഴ്ച പ്രസിഡന്‍ഷ്യല്‍ റേസില്‍ നിന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പിന്മാറിയതിന് തൊട്ടുപിന്നാലെ, വാതുവെപ്പ് വിപണികള്‍ ഹാരിസിന് നവംബറില്‍ വിജയിക്കാനുള്ള സാധ്യത 38% മാത്രമാണ് നല്‍കുന്നത്. അവര്‍ ട്രംപിനെ വ്യക്തമായ പ്രിയങ്കരനായി കാണുന്നു, അദ്ദേഹത്തിന് ഏകദേശം 60% അല്ലെങ്കില്‍ അതിലും സാധ്യതയാണ് നല്‍കുന്നത്.

ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നതിന് മുമ്പുള്ളതിനേക്കാള്‍ അല്‍പ്പം മോശമാണ് ട്രംപിന്റെ പിന്തുണ എന്നു മാത്രം. വാതുവെപ്പുകാര്‍ അദ്ദേഹത്തിന് 65% സാധ്യതയാണ് നല്‍കുന്നത്. ജൂലൈ 14-ലെ വധശ്രമത്തിന് തൊട്ടുപിന്നാലെ, സാധ്യത 69% ആയിരുന്നു. ബൈഡന്റെ സംവാദ ദുരന്തത്തിന് ശേഷം വാതുവെപ്പുകാരുടെ സംഖ്യകള്‍ വളരെ അസ്ഥിരമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.