സ്വന്തം ലേഖകൻ: യുഎസ് പൗരന്മാരെ വിവാഹം കഴിച്ച കുടിയേറ്റക്കാർക്ക് നിയമപരമായ റസിഡൻസിക്ക് അപേക്ഷിക്കാനുള്ള പദ്ധതി പ്രസിഡന്‍റ് ജോ ബൈഡൻ പ്രഖ്യാപിക്കുന്നതിന് സാധ്യത. ഇമിഗ്രേഷൻ പ്രോഗ്രാമിന്‍റെ ഭാഗമായി പ്രഖ്യാപിക്കുന്ന പദ്ധതിയിലൂടെ നവംബറിലെ തിരഞ്ഞെടുപ്പിൽ വോട്ട് പെട്ടിയിലാക്കുന്നതിന് സാധിക്കുമെന്ന് ഡെമോക്രാറ്റിക് പാർട്ടി പ്രതീക്ഷിക്കുന്നത്.
അതിർത്തി സുരക്ഷ വിപുലീകരിക്കാനും യുഎസിൽ താമസിക്കുന്ന 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനുള്ള നീക്കമാണ് ബൈഡൻ നടത്തുന്നത്. കുട്ടിക്കാലത്ത് അമേരിക്കയിലെത്തിയ രേഖകളില്ലാത്ത കുടിയേറ്റക്കാരെ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ അനുവദിക്കുന്ന തീരുമാനം നേരത്തെ ബറാക് ഒബാമ പ്രസിഡന്‍റായിരുന്ന കാലത്ത് നടപ്പാക്കിയിരുന്നു.
അതേസമയം യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടുമൊരിക്കല്‍ കൂടി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ കുടിയേറ്റക്കാരെ ദോഷകരമായി ബാധിക്കുമോയെന്ന ചർച്ചയിലാണ് അമേരിക്കൻ ജനത.പ്ര സിഡന്‍റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയായ ഡോണൾഡ് ട്രംപ് താൻ വിജയിച്ചാൽ അമേരിക്കയുടെ ചരിത്രത്തിലെ കുടിയേറ്റക്കാരുടെ ഏറ്റവും വലിയ നാടുകടത്തല്‍ ഓപ്പറേഷന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മിഷിഗനിലെ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്തപ്പോൾ ‘ഇസ്ലാമിക ഭീകരരെ’ രാജ്യത്ത് നിന്ന് പുറത്താക്കുന്ന പ്രസിഡന്‍റിനായി നവംബറിലെ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാണ് അനുയായികളോട് അഭ്യർഥിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല