സാമ്പത്തികമായി പ്രതിസന്ധികള്‍ ഏറെ നേരിടുനുണ്ട് എങ്കിലും അതൊന്നും ലണ്ടന്‍ ഒളിമ്പിക്സിനെ ബാധിക്കാതിരിക്കാനും ഒളിമ്പിക്സ് വന്‍ വിജയമാക്കുവാനും ബ്രിട്ടന്‍ പാര്മാവധി ശ്രമിക്കുന്നുണ്ട്. ലോകം കാത്തിരിക്കുന്ന കായികമാമാങ്കത്തിന് 2012 ജൂലായ് 27-ന് തിരി തെളിയുമ്പോള്‍ മുഴങ്ങുക യൂറോപ്പിലെ ഏറ്റവും വലിയ മണിനാദം എന്നത് അതിനു മറ്റൊരു ഉദാഹരണമാണ്.
ഷേക്സ്പിയറിന്റെ ടെംപസ്റ്റില്‍ നിന്ന് പ്രചോദമനമുള്‍ക്കൊണ്ട് ഒരുക്കുന്ന ഉദ്ഘാടനച്ചടങ്ങിന്റെ സംവിധായകന്‍ സ്ലം ഡോഗ് മില്യണറിന്റെ സംവിധായകന്‍ ഡാനി ബോയ്‌ലാണ്.900 ലണ്ടന്‍ നിവാസികളും ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസിലെ നഴ്‌സുമാരും അണിചേരുന്ന ചടങ്ങിലാണ് 27 ടണ്ണിന്റെ മണിനാദം മുഴങ്ങുക.
”ഭയപ്പെടരുത് ദ്വീപ് മുഴുവന്‍ വിചിത്രമായ ശബ്ദങ്ങളാണ്”എന്ന, ടെംപസ്റ്റില്‍ ഫേര്‍ഡിനന്റ് രാജകുമാരന്‍ ദ്വീപിലെത്തുമ്പോള്‍ സ്വാഗതം ചെയ്യുന്ന വാചകമായിരിക്കും ലോകത്തെമ്പാടുമുള്ള കായികതാരങ്ങളെ സ്റ്റേഡിയത്തിലേക്ക് വരവേല്‍ക്കുക. ഇതിന് മുന്നോടിയായി മുഴങ്ങുന്ന ഭീമന്‍ മണി സ്റ്റേഡിയത്തിന്റെ ഒരറ്റത്താണ് തൂക്കുക. 2.7 കോടി ഡോളറാണ് ഉദ്ഘാടനച്ചടങ്ങിന് ചെലവഴിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല