ഇന്ത്യയുടെ അഭിമാനമായ ബോളിവുഡ് താരം അമിതാഭ് ബച്ചനും ദീപശിഖയേന്തി.69 വയസുകാരനായ ബിഗ് ബി ദീപശിഖയുടെ അറുപത്തി ഒന്‍പതാമത്തെ ദിവസത്തെ പ്രയാണത്തിലാണ് പങ്കു ചെര്‍ന്നതെന്നതും യാദൃശ്ചികം.തിരഞ്ഞെടുക്കപ്പെട്ട 183 സെലിബ്രട്ടികളാണ് ഇന്നലെ നടന്ന 33 മൈല്‍ ദീപശിഖാപ്രയാണത്തില്‍ പങ്കു ചേര്‍ന്നത്.ഇതില്‍ അറുപത്തി മൂന്നാമത്തെ സ്ഥാനമായിരുന്നു അമിതാഭിന്റെത്.
വെള്ള ട്രാക്ക് സ്യൂട്ട് അണിഞ്ഞ് മുന്നൂറു മീറ്റര്‍ ഓടിയും നടന്നും അമിതാഭ് ദീപശിഖ വഹിച്ചു.ലണ്ടനിലെ സൗത്ത് വാര്‍ക്കില്‍ ഇന്നലെ രാവിലെ പത്തരയോടെയാണ് ബിഗ് ബി ചരിത്ര പ്രയാണത്തില്പങ്കാളിയായത്.ദീപശിഖയേന്താന്‍ ക്ഷണിക്കപ്പെട്ടതില്‍ തനിക്കും രാജ്യത്തിനും അഭിമാനമുണ്ടെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു.ലണ്ടന്‍ ഒളിമ്പിക്സ് കമ്മിറ്റി ചെയര്‍മാന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അമിതാഭ് ബച്ചന് ലണ്ടന്‍ ഒളിമ്പിക്സ് കാണുവാന്‍ എത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല