1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2017

 

സ്വന്തം ലേഖകന്‍: ബുര്‍ജ് ഖലീഫയെ കടത്തിവെട്ടാന്‍ ബിഗ് ബെന്‍ഡ് വരുന്നു, ലോകത്തിലെ എറ്റവും ഉയരമുള്ള കെട്ടിടം ന്യൂയോര്‍ക്കില്‍ ഉയരുന്നു. ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനിലാണ് ബിഗ് ബെന്‍ഡ് എന്നുപേരിട്ടിരിക്കുന്ന കെട്ടിടം ഉയരുക. കെട്ടിടത്തിന്റെ ഡിസൈന്‍ കഴിഞ്ഞ ദിവസം ഓയിയോ സ്റ്റുഡിയോ പുറത്തുവിട്ടു. ഒരു ഇരുമ്പു കഷണം രണ്ടായി വളച്ചുവച്ചതുപോലെയുള്ള ആകൃതിയിലാണ് കെട്ടിടം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

4000 അടി (1230 മീറ്റര്‍) നീളമുണ്ടാകുന്ന കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും നിര്‍മിക്കുക സ്റ്റീലിലും ഗ്ലാസിലുമായിരിക്കും. കെട്ടിടത്തിന്റെ മുകളിലെത്തി വളഞ്ഞു പുളഞ്ഞു സഞ്ചരിക്കാവുന്ന എലിവേറ്റര്‍ സംവിധാനങ്ങളും ഇതിനായി ഡിസൈന്‍ ചെയ്തിരിക്കുന്നു. ഡിസൈനിങ്ങില്‍ ഏറ്റവും സങ്കീര്‍ണമായ ഘട്ടം ഇതായിരുന്നുവെന്നു ഡിസൈനര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ബില്യണയേഴ്‌സ് റോ എന്ന ആഡംബര അംബരചുംബികളുടെ ശൃംഖല
ന്യൂയോര്‍ക്കിലെ അംബരചുംബികളുടെ ഉയരം സംബന്ധിച്ച കര്‍ശനമായ നിയമവ്യവസ്ഥകളെ മറികടക്കാനാണ് കെട്ടിടം മുകളില്‍ ചെന്ന് വളഞ്ഞു താഴേക്ക് പോകുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മാത്രമല്ല മെലിഞ്ഞ അംബരചുംബികള്‍ ലോകമെങ്ങും തരംഗമായി മാറുകയുമാണ്.

2014 ല്‍ ന്യൂയോര്‍ക്കില്‍ നിര്‍മാണം പൂര്‍ത്തിയായ ‘വണ്‍ 57’ എന്ന കെട്ടിടത്തിനു ലഭിച്ച സ്വീകാര്യതയാണ് ബിഗ് ബെന്‍ഡ് എന്ന ആശയത്തിന് പ്രചോദനമെന്ന് ഡിസൈനര്‍മാര്‍ പറയുന്നു. ന്യൂയോര്‍ക്കില്‍ത്തന്നെ നിര്‍മാണം പുരോഗമിക്കുന്ന ബില്യണയേഴ്‌സ് റോ എന്ന ആഡംബര അംബരചുംബിയെ പിന്നിലാക്കാനാണ് ബിഗ് ബെന്‍ഡ് പദ്ധതിയിടുന്നത്. മാത്രമല്ല കെട്ടിടത്തിന്റെ നിവര്‍ത്തിയുള്ള നീളം പരിഗണിച്ചാല്‍ നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ഇരട്ടിയോളം വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.