സ്വന്തം ലേഖകന്‍: ബിഗ് ബോസ് പരിപാടിക്കിടെ ഷൂസിട്ട് ക്ഷേത്രത്തില്‍ കയറി, ഷാരൂഖിനും സല്‍മാനും എതിരെ കേസ്. ഹിന്ദു മഹാസഭയാണ് താരങ്ങള്‍ക്കെതിരെ മീററ്റ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ബിഗ് ബോസ് പരിപാടിക്കിടെ ഇരുവരും ഒരു കാളി കാളി ക്ഷേത്രത്തിനു സമീപം ഷൂസിട്ട് കയറിയെന്നാണ് ഹിന്ദു മഹാസഭാ മീററ്റ് പ്രസിഡന്റ് ഭരത് രാജ്പുത് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
കളേഴ്‌സ് ചാനലിനെതിരെയും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് ഇരുവരുടെതുമെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. ഡിസംബര്‍ 23ന് ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയിലാണ് കാളിക്ഷേത്രം ഉള്‍പ്പെടുന്ന സീന്‍ കാണിച്ചിരിക്കുന്നത്.
ഏതു മതത്തില്‍ വിശ്വസിക്കുന്നവരും ഷൂസിട്ട് കയറാന്‍ പാടില്ലാത്ത ഇടത്താണ് ഇരുവരും കയറിയത്. ഇത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ്. ചാനലിനോട് നേരത്തെ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ നേരത്തെ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിരുന്നു. എന്നാല്‍, പോലീസ് നടപടി ഇല്ലാതായതോടെയാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നും ഹിന്ദു മഹാസഭ വ്യക്തമാക്കി. പരാതി ഫയലില്‍ സ്വീകരിച്ച മജിസ്‌ട്രേറ്റ് സഞ്ജയ് കുമാര്‍ സിങ് പരിപാടിയുടെ സംവിധായകന്‍, ചാനല്‍, ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്കെതിരെ നോട്ടീസ് അയക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല