സ്വന്തം ലേഖകന്‍: ബിഹാര്‍ കോപ്പിയടിയുടെ ലോക തലസ്ഥാനമാകുന്നു. ബിരുദ വിദ്യാര്‍ഥികള്‍ പുസ്തകം നോക്കി പരീക്ഷ എഴുതുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. പത്താം ക്ലാസ് പരീക്ഷയിലെ കൂട്ട കോപ്പിയടി വിവാദം കെട്ടടങ്ങും മുന്നെയാണ് പുതിയ കോപ്പിയടി വിവാദം.
ബിഹാര്‍ സമസ്തിപൂര്‍ വനിതാ കോളജിലെ ബിഎസ്‌സി മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് കൂട്ട കോപ്പിയടി നടത്തിയത്. പുസ്തകങ്ങള്‍ നിരത്തിവച്ച് കോപ്പിയടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പഠിക്കാന്‍ സൗകര്യങ്ങളില്ലാത്ത കോളജില്‍ നിലത്തിരുന്നാണ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. 800 പേര്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യമുള്ളിടത്ത് മൂവായിരത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷക്ക് ഇരുന്നതായാണ് സൂചന.
നേരത്തെ ബിഹാറില്‍ മെട്രിക്കുലേഷന്‍ പരീക്ഷക്ക് കാവലിനുള്ള പൊലീസുകാരെ നോക്കുകുത്തികളാക്കി കൂട്ട കോപ്പിയടി നടന്നത് വന്‍ വിവാദമായിരുന്നു. പരീക്ഷയെഴുതുന്ന സ്വന്തക്കാര്‍ക്കായി സ്‌കൂളിന്റെ മൂന്നാമത്തെയും നാലാമത്തെയും നിലയുടെ വരെ മുകളില്‍ കയറിനിന്ന് കോപ്പി തുണ്ടുകള്‍ കൈമാറുന്ന ബന്ധുക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വിദേശമാധ്യങ്ങളിലും പ്രചരിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല