സ്വന്തം ലേഖകന്‍: ബിഹാറില്‍ നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, നിറചിരിയും പിന്തുണയുമായി ലാലു പ്രസാദ് യാദവ്. കന്നിയങ്കം ജയിച്ചെത്തിയ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവാണ് ഉപമുഖ്യമന്ത്രി. തുടര്‍ച്ചയായി മൂന്നാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്.
നിതീഷ് കുമാര്‍ ഉള്‍പ്പെടെ 28 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പട്‌നയിലെ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. ഗവര്‍ണര്‍ രാം നാഥ് കേവിന്ദ് സത്യവാചകം ചൊല്ലി കൊടുക്കുകയായിരുന്നു. കോണ്‍ഗ്രസിന് നാലും, ആര്‍ജെഡിക്കും ജെഡിയുവിനും 12 വീതവും മന്ത്രിസ്ഥാനമുണ്ട്.
മുഖ്യമന്ത്രിമാരായ മമത ബാര്‍ജി, അരവിന്ദ് കെജ്രിവാള്‍, ഉമ്മന്‍ചാണ്ടി, നവീന്‍ പട്‌നായിക്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലാലു പ്രസാദ് യാദവിന്റെ മൂത്ത പുത്രന്‍ തേജ് പ്രതാപ് യാദവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയ്കുമാര്‍ ചൗധരി ആയിരിക്കും പുതിയ നിയമസഭ സ്പീക്കര്‍.
243 സീറ്റില്‍ 178 സീറ്റ് നേടി മുന്നേറിയാണ് ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവ ഉള്‍പ്പെടുന്ന വിശാലസഖ്യം എന്‍ഡിഎയെ പരാജയപ്പെടുത്തിയത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല