ലക്സണ്‍ കല്ലുമാടിക്കല്‍: ഒ ഐ സി സി യുകെ നാഷണല്‍ കമ്മിറ്റി അംഗം ബിജു കല്ലമ്പലത്തിന്റെ അമ്മ തങ്കമ്മ നടരാജന് (76) ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ കേരളത്തില്‍ നിര്യാതയായി. ആദ്യകാല യുകെ മലയാളിയായ തങ്കമ്മ വര്‍ഷങ്ങളോളം ക്രോയിടോണില് താമസിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കേരളത്തിലേക്ക് മടങ്ങിയത് . കേരളത്തില്‍ ചികിത്സയിലായിരുന്ന തങ്കമ്മ ഇന്നലെ പെട്ടെന്നാണ് മരണമടഞ്ഞത്.
മക്കള്‍: പ്രേമലത സുമലാല്‍, ബിജു കല്ലമ്പലം, മിനി സുനില്‍. മക്കളെല്ലാവരും യുകെയില്‍ താമസിക്കുന്നു. ബിജു കല്ലമ്പലം ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റി അംഗമാണ്. അമ്മയുടെ മരണം താങ്ങാനാവാത്ത ബിജു ഇന്ന് കേരളത്തിലേയുക്ക് തിരിക്കും.
ബിജുവിന്റെ അമ്മയുടെ പെട്ടെന്നുള്ള വിയോഗത്തില്‍ ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ അതിയായ ദുഖം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല