1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2011

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റു. ബൈക്കില്‍ നിന്നുവീണാണ് ലാലിന് പരുക്ക് പറ്റിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കാസനോവ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ബാങ്കോക്കില്‍ വച്ചാണ് മോഹന്‍ലാലിന് അപകടം പറ്റിയത്.

മോഹന്‍ലാലിന്‍റെ പരുക്ക് ഗുരുതരമല്ലെന്ന് ബാങ്കോക്കില്‍ നിന്ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പരുക്കേറ്റ ശേഷവും മോഹന്‍ലാല്‍ അഭിനയം തുടര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്.

ഒരുപാട് സ്ത്രീകളുമായി പ്രണയബന്ധമുള്ള ഒരു ഫ്ലവര്‍ മര്‍ച്ചന്‍റായാണ് മോഹന്‍ലാല്‍ കാസനോവയില്‍ അഭിനയിക്കുന്നത്. ഒരു ‘റൊമാന്‍റിക് ത്രില്ലര്‍’ എന്നാണ് ചിത്രത്തെ സംവിധായകന്‍ വിശേഷിപ്പിക്കുന്നത്. ഹോളിവുഡ് നിലവാരമുള്ള ആക്ഷന്‍ രംഗങ്ങളും റൊമാന്‍സ് മുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തിലുള്ളത്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും കാസനോവ. ഡിസംബര്‍ 16നാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.