സ്വന്തം ലേഖകന്‍: പാര്‍ക്കില്‍ ബിക്കിനിയണിഞ്ഞതിന് മര്‍ദ്ദനം, സ്ത്രീകള്‍ കൂട്ടത്തോടെ ബിക്കിനിയണിഞ്ഞ് പ്രതിഷേധിച്ചു. ഫ്രാന്‍സിലെ ഒരു പാര്‍ക്കില്‍ ബിക്കിനിയണിഞ്ഞ് സണ്‍ബാത്തിനെത്തിയ ഇരുപത്തൊന്നുകാരിയെ കൗമാരക്കാരികളുടെ ഒരു സംഘം മര്‍ദ്ദിച്ചതാണ് സംഭവങ്ങളുടെ തുടക്കം.
രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം റെയിംസ് നഗരത്തിലെ പാര്‍ക്കില്‍ സണ്‍ബാത്തിനെത്തിയ ആഞ്ജലീന സ്ലോസിനെ പരിസരവാസികളായ ഏതാനും പെണ്‍കുട്ടികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പാര്‍ക്കില്‍ ബിക്കിനി ധരിച്ചതായിരുന്നു പ്രകോപനം. സാരമായി പരിക്കേറ്റ ആഞ്ജലീനെയെ വഴിപോക്കരാണ് ആശുപത്രിയിലെത്തിച്ചത്.
സംഭവം വാര്‍ത്തയായതോടെ പ്രതിഷേധിക്കാനായി സ്ത്രീകള്‍ ബിക്കിനിയും നീന്തല്‍ വസ്ത്രവുമണിഞ്ഞ് പാര്‍ക്കിലെത്തി. ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തും ചിലര്‍ പ്രതിഷേധത്തില്‍ പങ്കാളികളായി. പാര്‍ക്കില്‍ പ്രതിഷേധ പ്രകടനവും നടത്തി.
ഇതിനൊപ്പം പൊതുസ്ഥലത്ത് ബിക്കിനിയണിഞ്ഞുനില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റുചെയ്ത് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള സ്ത്രീകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ബിക്കിനിയണിഞ്ഞു നടക്കാന്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും അതിനെ പ്രതിരോധിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നുമാണ് പ്രതിഷേധക്കാരുടെ വാദം. എന്തായാലും ബിക്കിനി പ്രതിഷേധം വൈറലായിരിക്കുനയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല