സ്വന്തം ലേഖകന്‍: ചൈനയില്‍ പെണ്‍കുട്ടികളുടെ ഫ്‌ലൈറ്റ് അറ്റന്‍ഡര്‍ പരീക്ഷയില്‍ ബിക്കിനി റൗണ്ട്, പ്രതിഷേധവുമായി ഉദ്യോഗാര്‍ഥികള്‍. സൗന്ദര്യ മത്സര വേദികളിലെന്ന പോലെ ജോലിക്ക് വേണ്ടിയും ബിക്കിനി അണിയാന്‍ നിര്‍ബന്ധിതരാകുകയാണ് ചൈനയിലെ പെണ്‍കുട്ടികള്‍.
ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാരെ തെരഞ്ഞെടുക്കാന്‍ നടത്തിയ പരീക്ഷയിലായിരുന്നു ബിക്കിനി അണിഞ്ഞുള്ള ശരീര പ്രദര്‍ശന റൗണ്ട്. നേരത്തെ തന്നെ ലിംഗ വിവേചനത്തിനും സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനും പേരുകേട്ട ചൈനയിലെ ഏവിയേഷന്‍ മേഖല ഇതോടെ വീണ്ടും വിവാദങ്ങള്‍ വിളിച്ച് വരുത്തിയിരിക്കുകയാണ്.
വടക്കുകിഴക്കന്‍ ചൈനയിലെ കിങ്ഡാവോയിലാണ് സംഭവമുണ്ടായത്.
മോഡലിംഗ് ഏജന്‍സിയായ റിയന്റല്‍ ബ്യൂട്ടിയാണ് മത്സരം സംഘടിപ്പിച്ചത്. ഫാഷന്‍, ഏവിയേഷന്‍ വിഭാഗത്തില്‍പെട്ട പ്രമുഖരായിരുന്നു വിധികര്‍ത്താക്കളായത്. മത്സരത്തില്‍ ആയിരത്തോളം സ്‌കൂള്‍ കുട്ടികളാണ് പങ്കെടുത്തത്.
അഞ്ചടി ആറിഞ്ച് ഉയരം, മെലിഞ്ഞ ഒതുങ്ങിയ പാടുകളില്ലാത്ത ശരീരം, നല്ല ശബ്ദം എന്നിവയായിരുന്നു തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങള്‍. എന്നാല്‍ സംഭവം ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല