1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2016

സ്വന്തം ലേഖകന്‍: പ്രഭാതനടത്തത്തിന് കൂടെക്കൂട്ടാന്‍ ബില്‍ ക്ലിന്റണ്‍ സുന്ദരിമാരുടെ പട്ടിക ഉണ്ടാക്കിയിരുന്നതായി വെളിപ്പെടുത്തല്‍. വൈറ്റ് ഹൗസിലെ സുന്ദരികളായ ജീവനക്കാരികളുടെ പട്ടികയാണ് ഇതിനായി അദ്ദേഹം ഉണ്ടാക്കിയത്. ബില്‍ ക്‌ളിന്റനും ഹിലാരി ക്‌ളിന്റണുമൊപ്പം വൈറ്റ് ഹൗസില്‍ ജോലി ചെയ്ത മുന്‍ രഹസ്യാന്വേഷണ ഏജന്റ് ഗാരി ജെ ബയേണിന്റേതാണ് പുതിയ വെളിപ്പെടുത്തല്‍.

ബയേണിന്റെ പുതിയ പുസ്തകം ക്രൈസിസ് ഓഫ് ക്യാരക്ടറിലാണ് ക്‌ളിന്റന്റെ സ്ത്രീകളുമായുള്ള ബന്ധങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്ളത്. ബില്‍ ക്‌ളിന്റണ് സുന്ദരികള്‍ മാത്രമുള്ള ഒരു ജോഗിംഗ് പട്ടിക ഉണ്ടായിരുന്നു. കൂട്ടുവ്യായാമം ചെയ്യാന്‍ തയ്യാറാക്കിയിട്ടുള്ള ഈ പട്ടികയില്‍ ആകര്‍ഷണീയതയുള്ള സുന്ദരികള്‍ മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്. നൈറ്റ് ക്‌ളബ്ബില്‍ ഇടുന്നതിന് സമാനമായ അല്‍പ്പ വസ്ത്രങ്ങള്‍ ധരിച്ച് തെക്കുകിഴക്കന്‍ ഗേറ്റില്‍ ഇവര്‍ വ്യായാമം ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു.

പെണ്‍കുട്ടികള്‍ ആരാണെന്ന് നോക്കാനും അവര്‍ക്ക് ക്‌ളിന്റണുമായുള്ള ഇടപാടുകള്‍ക്ക് സമ്മതമറിയാനും പട്ടിക നേരത്തേ തന്നെ ഏജന്റ്മാരുടെ കയ്യില്‍ എത്തുമായിരുന്നു. പട്ടികയിലെ ഈ പെണ്‍കുട്ടികളെ ക്‌ളിന്റ പാട്ടിലാക്കിയിരുന്നത് ഏജന്റ്മാര്‍ വഴിയാണ്. പെണ്‍കുട്ടികളുമായി സംസാരിക്കാനും പ്രലോഭിപ്പിക്കാനും ഇവര്‍ക്കാണ് ചുമതല.

എതിര്‍ക്കുന്നവരെ പതിയെ പട്ടികയില്‍ നിന്നും മാറ്റും. ഒരേ സമയത്ത് മൂന്ന് പേരെ വരെ ക്‌ളിന്റണ്‍ ഉപയോഗിച്ചിരുന്നു. മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മണ്ടേലയുടെ മകള്‍ എലീനര്‍ വരെയുണ്ടായിരുന്നു ക്ലിന്റന്റെ പട്ടികയില്‍. ഒരിക്കല്‍ മാപ്പ് റും ടേബിളില്‍ വെച്ച് ഇവരെ താന്‍ കയ്യോടെ പിടികൂടിയിട്ടുണ്ടെന്നും ഗാരി ആരോപിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.