സ്വന്തം ലേഖകന്‍: വിഖ്യാത അമേരിക്കന്‍ ഹാസ്യതാരം ബില്‍ കോസ്ബി ലൈംഗികാരോപണത്തില്‍ കുടുങ്ങി, ആരോപണം സംഭവം നടന്ന് 12 വര്‍ഷത്തിനു ശേഷം. സംഭവം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് കോസ്ബിക്കെതിരെ യുവതി പരാതിയുമായി രംഗത്തത്തെിയിരിക്കുന്നത്.
തുടര്‍ന്ന് 78 കാരനായ കോസ്ബിക്ക് വ്യാഴാഴ്ച മോണ്ടഗോമറി കൗണ്ടി കോടതിയില്‍ ഹാജരായി പത്തുലക്ഷം ഡോളര്‍ കെട്ടിവെച്ച് ജാമ്യം എടുക്കേണ്ടി വന്നു. കൂടാതെ തന്റെ പാസ്‌പോര്‍ട്ട് ചെല്‍ട്ടണ്‍ഹാം ടൗണ്‍ഷിപ് പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കേണ്ടിയും വന്നു കോസ്ബിക്ക്. നൂറ്റാണ്ടിലെ കൊമേഡിയനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇതിഹാസ താരമാണ് കോസ്ബി.
2004 ല്‍ ടെമ്പിള്‍ സര്‍വകലാശാലയിലെ ജീവനക്കാരിയായ ആന്‍ഡ്രി കോണ്‍സ്റ്റന്റ് എന്ന യുവതിയെ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കോസ്ബിക്കെതിരെയുള്ള കേസ്. ഫിലാഡെല്‍ഫിയയിലെ വീട്ടില്‍ കോസ്ബിയെ സന്ദര്‍ശിക്കാനത്തെിയപ്പോഴാണ് സംഭവം നടന്നതത്രെ.
യുവതിക്ക് വൈനില്‍ മയക്കുമരുന്ന് നല്‍കിയതായി കോസ്ബി കോടതിയില്‍ സമ്മതിച്ചതോടെയാണ് കോടതി തുടര്‍ നടപടികളിലേക്ക് കടന്നത്. ആദ്യമായാണ് കോസ്ബിക്കെതിരെ ഒരു യുവതി പരസ്യമായി ലൈംഗികാരോപണം ഉന്നയിക്കുന്നത്. സംഭവം അമേരിക്കന്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല