പറഞ്ഞു വരുമ്പോള്‍ ബ്രിട്ടനിലെ എന്‍എച്ച്എസ് വികസിത രാജ്യങ്ങളില്‍ പേരിലും പെരുമയിലും മുന്നില്‍ തന്നെയാണ്, എന്നാല്‍ ഇതില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് നമ്മളില്‍ ആരെങ്കിലും എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? എന്നാല്‍ കേട്ടോളൂ ബില്യന്‍ കണക്കിന് പൌണ്ടുകള്‍ എന്‍എച്ച്എസിന്റെ നവീകരണത്തിനായി ചിലവഴിക്കാന്‍ ഒരുങ്ങുമ്പോഴും ചികിത്സാ നിലവാരത്തിന്റെ കാര്യത്തില്‍ ബ്രിട്ടന്‍ പല രാജ്യങ്ങള്‍ക്കും വളരെ പുറകിലാണ്.
ആരോഗ്യകാര്യങ്ങള്‍ക്കായി വളരെ കുറച്ചു തുക മാത്രം നീക്കി വെക്കുന്ന മെക്സിക്കോ, ചിലി തുടങ്ങിയ രാജ്യങ്ങള്‍ക്കും പുറകിലാണ് ചികിത്സാ നിലവാരത്തിന്റെ കാര്യത്തില്‍ ബ്രിട്ടന്‍ എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രത്യേകിച്ചും കാന്‍സര്‍, ഹൃദ്രോഗം എന്നീ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളെ പോലും അതിജീവിക്കാന്‍ ബ്രിട്ടനിലെ ആശുപത്രികളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് കഴിയുന്നില്ലത്രേ!
ഓര്‍ഗനൈസേഷന്‍ ഫോര്‍ എകൊനോമിക് കോ-ഓപ്പറെഷന്‍ ആന്‍ഡ് ഡിവലപ്മെന്റിന്റെ കണക്കു പ്രകാരം ശരാശരി ഓരോ രാജ്യവും ചികിത്സയ്ക്കായി ചിലവഴിക്കുന്നതില്‍ അധികം യുകെ ചിലവാക്കുമ്പോഴും ചികിത്സയുടെ നിലവാരം ഉയര്‍ത്താന്‍ ബ്രിട്ടന് കഴിയുന്നില്ല. അമേരിക്കയില്‍ സ്തനാര്‍ബുദം ബാധിച്ച 89 ശതമാനം രോഗികളും ചികിത്സയിലൂടെ സുഖം പ്രാപിക്കുമ്പോള്‍ യുകെയില്‍ ഈ കണക്കു വളരെ താഴെയാണ്. സെര്‍വിക്കല്‍ കാന്‍സറിന്റെ കണ്ക്കെടുത്താലും ഈ അന്തരം പ്രകടമാണ്, OECD യുടെ കണക്കില്‍ ലോകത്ത് ശരാശരി 66 ശതമാനം സെര്‍വിക്കല്‍ കാനസര്‍ ബാധിതര്‍ക്കും ചികിത്സയിലൂടെ ഗുണം ലഭിക്കുമ്പോള്‍ ബ്രിട്ടനിലിത് 53 ശതമാനം മാത്രമാണ്.
കാന്‍സര്‍ മൂലമുണ്ടാകുന്ന മരണ നിരക്കിന്റെ കാര്യത്തില്‍ ബ്രിട്ടന്റെ സ്ഥാനം പതിനാറ് ആണെന്നുള്ളത് ശ്രദ്ധിക്കണ്ട വസ്തുതയാണ്. ഇത്രയേറെ സൌകര്യങ്ങള്‍ ഉണ്ടായിട്ടും ബ്രിട്ടനെ പോലൊരു വികസിത രാജ്യം ആരോഗ്യ കാര്യത്തില്‍ ബഹുദൂരം പിന്നിലാണെന്നുള്ളത് എന്‍ എച്ച് എസിനും മറ്റുല്ലാവര്‍ക്കും ഉണ്ടാകുന്ന നാണക്കേടു ചെറുതൊന്നുമല്ല.
ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളുടെ കാര്യത്തിലും യുകെ തന്നെയാണ് മുന്നില്‍ OECD രാജ്യങ്ങളില്‍ 100000 പേരില്‍ 52 പേര്‍ ആസ്തയ്ക്ക് ചികിത്സ തേടുമ്പോള്‍ ബ്രിട്ടനില്‍ 74 പേരാണ് ആസ്തമയ്ക്ക് ചികിത്സയ്ക്ക് വിധേയരാകുന്നത്. നവജാത ശിശുക്കളുടെ മരണ നിരക്കിലും ബ്രിട്ടന്‍ പല വികസ്വര രാജ്യങ്ങളെക്കാള്‍ മുന്നിലാണെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
എന്തായാലും പേഷ്യന്റ്സ് അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ആയ കാതറീന്‍ മോര്‍ഫി ചോദിച്ച പോലെ ചികിത്സയ്ക്കായി കൂടുതല്‍ തുക ചിലവഴിച്ചിട്ടും എന്തുകൊണ്ട് അതിന്റെ ഗുണം ചികിത്സാരംഗത്ത് കാണുന്നില്ല എന്നാ സംശയം നമുക്കും തോന്നാവുന്നതാണ്. പോരാത്തതിന് ചിലവ് ചുരുക്കാനെന്നും പറഞ്ഞു ജീവനക്കാരെയും പിരിച്ചു വിടാന്‍ ശ്രമിക്കുന്ന എന്‍എച്ച്എസ് ഈ തുക വേറെ എന്തിനാണാവോ ചിലവഴിക്കുന്നത്?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല